യൂക്കോ ബാങ്കിന് 2,445 കോടി രൂപ അറ്റാദായം

Tuesday 29 April 2025 12:24 AM IST

കൊച്ചി: കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ പ്രമുഖ പൊതുമേഖല ബാങ്കായ യൂക്കോ ബാങ്ക് 2,445 കോടി രൂപയുടെ അറ്റാദായം നേടി. ബാങ്കിന്റെ പ്രവർത്തന ലാഭം 6037 കോടി രൂപയാണ്. ബാങ്കിന്റെ മൊത്തം ബിസിനസ് 14.12ശതമാനം ഉയർന്ന് 5,13,527 കോടി രൂപയിലെത്തി. ആകെ നിഷ്ക്രിയ ആസ്തി മുൻ വർഷത്തേക്കാൾ 3.46 ശതമാനത്തിൽ നിന്ന് 2.69 ശതമാനമായി കുറഞ്ഞു. അറ്റ പലിശ വരുമാനം, പലിശയിതര വരുമാനം എന്നിവ കൂടിയതാണ് നേട്ടമായതെന്ന് ബാങ്കിന്റെ എം.ഡിയും സി.ഇ.ഒയുമായ അശ്വനി കുമാർ പറഞ്ഞു.