നിവേദനം നൽകി
Tuesday 29 April 2025 12:47 AM IST
എടപ്പാൾ: സഹകരണ സംഘങ്ങൾ വഴി വീടുകളിൽ ചെന്ന് സാമൂഹ്യ സുരക്ഷാ പെൻഷൻ വിതരണം ചെയ്ത വകയിൽ ലഭിക്കാനുള്ള ഒമ്പതുമാസത്തെ ഇൻസെന്റീവ് ലഭിക്കാൻ ബന്ധപ്പെട്ട വകുപ്പ് തലത്തിൽ ഇടപെടൽ നടത്തണമെന്നാവശ്യപെട്ട് കേരള കോഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് പൊന്നാനി താലൂക്ക് കമ്മിറ്റി പൊന്നാനി സഹകരണ സംഘം അസിസ്റ്റന്റ് രജിസ്‌ട്രാർക്ക് (ജനറൽ) നിവേദനം നൽകി. കെ.സി.ഇ.എഫ് സംസ്ഥാന കമ്മിറ്റി മെമ്പർ ആർ. സോമവർമ്മ, ജില്ലാ വൈസ് പ്രസിഡന്റ് രാജാറാം, താലൂക്ക് പ്രസി. പി. നൂറുദ്ധീൻ, സെക്രട്ടറി വിജയാനന്ദ്, ജില്ലാ കൗൺസിൽ അംഗം സുനിൽകുമാർ, വിവേക് ഗോപാൽ, സാലിഹ്, രതീഷ് എന്നിവർ നേതൃത്വം നൽകി.