കെ.എസ്.ടി.യു പിച്ചച്ചട്ടി സമരം സംഘടിപ്പിച്ചു
മലപ്പുറം : കേരള സ്‌കൂൾ ടീച്ചേഴ്സ് യൂണിയൻ (കെ.എസ്.ടി.യു) മലപ്പുറം വിദ്യാഭ്യാസ ജില്ലാ കമ്മിറ്റി പിച്ചച്ചട്ടി സമരം സംഘടിപ്പിച്ചു. കളക്ട്രേറ്റ് പരിസരത്ത് നടന്ന സമരം മുസ്ലിം ലീഗ് മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി പി അബ്ദുൽഹമീദ് എംഎൽഎ ഉദ്ഘാടനം ചെയ്തു. പി. ഉബൈദുള്ള എം.എൽ.എ മുഖ്യാതിഥിയായി. കെ.എസ്.ടി.യു സംസ്ഥാന പ്രസിഡന്റ് കെ.എം. അബ്ദുള്ള മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി മജീദ് കാടേങ്ങൽ ,അസോസിയേറ്റ് സെക്രട്ടറി പി.കെ.എം. ഷഹീദ് , ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി നൗഷാദ് മണ്ണിശ്ശേരി, എൻ.പി. മുഹമ്മദലി, കോട്ട വീരാൻകുട്ടി, വിദ്യാഭ്യാസ ജില്ലാ സെക്രട്ടറി ജിയാസ് മുഹമ്മദ്, അബൂബക്കർ ചെറുമിറ്റം, കെ. ബഷീർ, കെ.എം. ഹനീഫ, ബഷീർ തൊട്ടിയൻ, അഷ്രഫ് മേച്ചേരി , കെ. ഷബീറലി, നസീറുദീൻ മൊയ്തു , എ.കെ. നാസർ , കെ.ഫെബിൻ , കെപി ഫൈസൽ , അലവിക്കുട്ടി, കെഷബീറലി , അബ്ദുസ്സലാം , കെ.അർഷദ് തുടങ്ങിയവർ പ്രസംഗിച്ചു.