ജീവിതത്തിലെ ലാളിത്യം കലയിലും

Tuesday 29 April 2025 1:01 AM IST

വളരെ സിംപിളായിരുന്നു ഷാജി എൻ. കരുണിന്റെ കലയും ജീവിതവും. വലിയ നിലയിൽ അംഗീകരിക്കപ്പെട്ടപ്പോഴും സാധാരണ മനുഷ്യനെപ്പോലെ യാതൊരു ജാടയുമില്ലാതെ അദ്ദേഹം മുന്നോട്ടു പോയി.

മലയാളത്തിലെ പ്രഗത്ഭ സംവിധായകരായ അരവിന്ദൻ, പ​ദ്മ​രാ​ജ​ൻ, എം.ടി. വാസുദേവൻ നായർ, ഹരിഹരൻ എന്നിവരുടെയൊക്കെ പ്രിയപ്പെട്ട ഛായാഗ്രാഹകനായിരുന്നു ഷാജി എൻ. കരുൺ. ഷാജിയും അരവിന്ദനും​ ​ത​മ്മി​ൽ​ ​ഒ​രു​ ​കെ​മിസ്ട്രി​യുണ്ടായിരുന്നു. വർഷത്തിൽ ഒരു സിനിമ മാത്രം ചെയ്തിരുന്ന അരവിന്ദന്റെ ചിത്രങ്ങളിൽ ഷാജിയായിരുന്നു സ്ഥിരം ഛാ​യാ​ഗ്ര​ഹകൻ. പദ്മരാജന്റെ '​കൂ​ടെ​വി​ടെ​"​യി​ലും​ ​'​അ​ര​പ്പ​ട്ട​ ​കെ​ട്ടി​യ​ ​ഗ്രാ​മ​"​ത്തി​ലും എം.ടിയുടെ മഞ്ഞിലും അദ്ദേഹമായിരുന്നു ക്യാമറ. അരവിന്ദന്റെ തമ്പിലൂടെയാണ് ആദ്യ നാഷണൽ അവാർഡ് ഷാജിയെ തേടിയെത്തുന്നത്.

 സൂപ്പർസ്റ്റാറുകളുടെ പ്രിയപ്പെട്ട സംവിധായകൻ

സൂപ്പർ താരങ്ങളായ മമ്മൂട്ടിയേയും മോഹൻലാലിനെയും വച്ച് ഷാജി എൻ. കരുൺ സിനിമകൾ സംവിധാനം ചെയ്തു. വാനപ്രസ്ഥത്തിൽ ക​ലാ​മ​ണ്ഡ​ലം​ ​കൃ​ഷ്ണ​ൻ​നാ​യ​ർ​ ​ആ​ശാന് സമാനമായ ഒരാളെ തേടിയുള്ള ഷാജിയുടെ യാത്ര അവസാനിച്ചത് മോഹൻലാലിലാണ്. കൃ​ഷ്ണ​ൻ​നാ​യ​ർ​ ​ആ​ശാന്റെ അതേ ഫി​സി​ക്കും​ ​ലു​ക്കു​മാ​ണ് ​മോ​ഹ​ൻ​ലാ​ലിനെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. ​ആ​ത്മാ​ർ​ത്ഥ​മാ​യി മോഹൻലാൽ ആ വേഷം കൈകാര്യം ചെയ്തെന്നും റി​ഹേ​ഴ്സ​ലി​ലും​ ​മോ​ഹ​ൻ​ലാ​ലും​ ​ക്യാ​മ​റ​യി​ൽ​ ​കാ​ണു​ന്ന​ ​ലാ​ലും​ ​തി​ക​ച്ചും​ ​വ്യ​ത്യ​സ്ത​മാണെന്നും കൂട്ടിച്ചേർത്തു. സു​ന്ദ​ര​നാ​യ​ ​ഒ​രു​ ​പു​രു​ഷ​നെ​യായിരുന്നു കുട്ടിസ്രാങ്കിൽ അദ്ദേഹം തേടിയത്. ഒരിക്കൽ അദ്ദേഹം മമ്മൂട്ടിയോട് പറഞ്ഞിട്ടുണ്ട് 'നി​ങ്ങ​ളു​ടെ​ ​മു​ഖ​ത്ത് ​ടാ​ർ​ ​ഉ​രു​ക്കി​ ​ഒ​ഴി​ച്ചാ​ലും​ ​നി​ങ്ങ​ൾ​ ​സു​ന്ദ​ര​നാ​യി​രി​ക്കു​മെ​ന്ന്".

 കരുണാകരനുമായി ഉടക്ക്

ചി​ത്രാ​ഞ്ജ​യി​ലെ​ ​ലാബിലെ ജീവനക്കാരൻ മെനഞ്ഞ കള്ളക്കഥ കാരണമാണ് ഷാജി ലീഡർ കെ. കരുണാകരന്റെ കണ്ണിലെ കരടായത്. ലീഡർ ​പങ്കെ​ടു​ത്ത​ ​സ​ർ​ക്കാ​ർ​ ​പ​രി​പാ​ടി​യു​ടെ​ ​പ​ടം​ ​എ​ടു​ക്കാ​ൻ ഷാജി വിസമ്മതിച്ചെന്ന് പറഞ്ഞാണ് പ്രശ്നങ്ങളുടെ തുടക്കം. ജീവനക്കാരനെ ശകാരിച്ച ഷാജിയോട് അയാൾ പകരം വീട്ടിയത് ഇത്തരത്തിലായിരുന്നു. ഇതിന്റെ പേരിൽ അദ്ദേഹത്തെ കെ.​എ​സ്.​എ​ഫ്.​ഡി.​സിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. മൂ​ന്നു​വ​ർ​ഷം അത് നീണ്ടു.

​'​പി​റ​വി​"​ ​ഇ​റ​ങ്ങു​ന്ന​ ​സ​മ​യ​ത്ത് അത് തന്നെക്കുറിച്ചായിരുന്നോയെന്ന് കരുണാകരന് സംശയമുണ്ടായിരുന്നു. സി​നി​മ​ ​ഇ​റ​ങ്ങാ​തി​രി​ക്കാ​ൻ​ ​അ​ദ്ദേ​ഹം​ ​ഗു​രു​വാ​യൂ​രി​ൽ​ ​പോ​യി​ ​പ്രാ​ർ​ത്ഥി​ച്ചു​ ​എ​ന്നു​വ​രെ​ ​ക​ഥ​യി​റ​ങ്ങി​യി​രു​ന്നു.​ ​കോ​ഴി​ക്കോ​ട് ​ചാ​ത്ത​മം​ഗ​ലം​ ​എ​ൻ​ജി​നി​യ​റിം​ഗ് ​കോ​ളേ​ജ് ​വി​ദ്യാ​ർ​ത്ഥി​ ​രാ​ജ​ന്റെ​ ​തി​രോ​ധാ​ന​ത്തെ​ക്കു​റി​ച്ചാ​ണ് ​'​പി​റ​വി​"​ ​യു​ടെ​ ​ക​ഥ​യെ​ന്ന് ​ചി​ല​ർ​ ​പ്ര​ച​രി​പ്പി​ച്ചി​രു​ന്നു.​ രാ​ജ​ൻ​ ​കേ​സു​മാ​യി​ ​സി​നി​മ​യ്ക്കു​ ​ബ​ന്ധ​മി​ല്ലെ​ന്ന് ഷാജി പറഞ്ഞെങ്കിലും ​കാ​ര്യ​മു​ണ്ടാ​യി​ല്ല.​ ​സി​നി​മ​ ​ഇ​റ​ങ്ങി​യ​ ​ശേ​ഷ​മാ​ണ് ​ലീഡർക്ക് അ​ത് ​ബോ​ദ്ധ്യ​മാ​യ​ത്.