കാനിൽ ഞാൻ ആ കൈപിടിച്ചു നടന്നു; മോഹൻലാൽ

Tuesday 29 April 2025 1:08 AM IST

എന്റെ ചലച്ചിത്ര ജീവിതത്തിലെ അവിസ്മരണീയ മുഹൂർത്തമായിരുന്നു ഷാജി സാറിന്റെ വാനപ്രസ്ഥം എന്ന സിനിമ.കഥകളി നടനായി അഭിനയിക്കാൻ എല്ലാ പ്രോത്സാഹനവും അദ്ദേഹം നൽകി. കലാമണ്ഡലം ഗോപിയാശാനും, കീഴ്പ്പടം കുമാരൻനായരും, മട്ടന്നൂർ ശങ്കരൻ കുട്ടിയമടക്കം പ്രഗത്ഭരുടെ നിര. സാങ്കേതിക രംഗത്തും സന്തോഷ് ശിവൻ അടക്കമുള്ള പ്രഗത്ഭർ. സാക്കിർ ഹുസൈന്റെ സംഗീതം. ആ സിനിമ നിർമ്മിച്ചതും ഞാനായിരുന്നു. ദേശീയ-അന്തർദ്ദേശീയ അംഗീകാരങ്ങൾ ലഭിച്ചു. കാൻ ചലച്ചിത്രോത്സവത്തിൽ തിരഞ്ഞെടുക്കപ്പെട്ടപ്പോൾ അവിടെ റെഡ് കാർപ്പെറ്റിൽ ഷാജി സാറിന്റെ കൈപിടിച്ചാണ് ഞാൻ നടന്നത്. അതൊരു വലിയ അംഗീകാരമായിരുന്നു .ടി. പദ്മനാഭന്റെ കടൽ ചെയ്യണമെന്ന് എപ്പോഴും പറയുമായിരുന്നു. എന്തുകൊണ്ടോ അത് നടക്കാതെ പോയി. അദ്ദേഹവുമായി ദീർഘകാലത്തെ ബന്ധമായിരുന്നു. ഹരിഹരൻ സംവിധാനം ചെയ്ത പഞ്ചാഗ്നിയടക്കം ക്യാമറ ചെയ്തത് ഷാജി സാറാണ്. വളരെ വേഗമായിപ്പോയി ഈ യാത്ര. പ്രണാമം