കമ്പവലി മത്സരം നടത്തി
Wednesday 30 April 2025 12:09 AM IST
പയ്യോളി: പയ്യോളി മണ്ഡലം ഐ.എൻ.ടി.യു.സി.സമ്മേളനത്തിന്റെ ഭാഗമായി തൊഴിലാളികളുടെയും യുവജനങ്ങളുടെയും കമ്പവലി മത്സരം കീഴൂർ ചൊവ്വ വയലിൽ നടന്നു. ഐ.എൻ.ടി.യു.സി. പയ്യോളി മണ്ഡലം സമ്മേളനത്തിന്റെ ഭാഗമായുള്ള കമ്പവലി മത്സരം വുമൺ വർക്കേഴ്സ് കൗൺസിൽ ഐ.എൻ.ടി.യു.സി. ജില്ലാ പ്രസിഡന്റ് തസ്ലീന വി,.പി ഉദ്ഘാടനം ചെയ്തു . എൻ.എം മനോജ് അദ്ധ്യക്ഷനായി, കെ.ടി വിനോദൻ, ഇ.കെശീതൾ രാജ്, സബീഷ്കുന്നങ്ങോത്ത്, അൻവർ കായിരണ്ടി, കാര്യാട്ട് ഗോപാലൻ, മോളി പി.എം, ഗീത വെള്ളിയോട്ട്, സിജിന പൊന്നേരി, സജീഷ് കോമത്ത്, പ്രദീപൻ കോടന്നയിൽ, ഇ.കെ ബിജു നിധിൻ പൂഴിയിൽ, രഞ്ജിത്ത് ലാൽ, വിപിൻ വേലായുധൻ, കുറുമണ്ണിൽ രവീന്ദ്രൻ, എം.കെ മുനീർ പ്രസംഗിച്ചു.