സി.പി.ഐ ലോക്കൽ സമ്മേളനം
Wednesday 30 April 2025 12:10 AM IST
വേളം: സി.പി.ഐ വേളം ലോക്കൽ സമ്മേളനത്തിൻ്റെ ഭാഗമായി നടന്ന പൊതുസമ്മേളനം വേളത്ത് സന്തോഷ് കുമാർ എം.പി ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി സി രാജീവൻ അദ്ധ്യക്ഷത വഹിച്ചു. ജില്ല എക്സിക്യൂട്ടീവ് അംഗം അജയ് ആവള , മണ്ഡലം സെക്രട്ടറി കെ പി പവിത്രൻ, ജില്ല കൗൺസിൽ അംഗങ്ങളായ സി കെ ബിജിത്ത്ലാൽ ടി സുരേഷ്,മണ്ഡലം കമ്മിറ്റി അംഗങ്ങളായ അഡ്വ. കെ പി ബിനൂപ് കെ സത്യൻ, സി കെ ബാബു, കെ.എം രാജീവൻ, പി അനീഷ് എന്നിവർ പ്രസംഗിച്ചു. തുടർന്ന് കബനി കലാ കേന്ദ്രം അവതരിപ്പിച്ച നാട്ടരങ്ങ് അരങ്ങേറി.