ജോബ് സ്റ്റേഷൻ പ്രവർത്തനമാരംഭിച്ചു
Wednesday 30 April 2025 12:11 PM IST
ബാലുശ്ശേരി: വിജ്ഞാന കേരളം ജനകീയ ക്യാമ്പയിൻ്റെ ഭാഗമായുള്ള ജോബ്സ്റ്റേഷൻ ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്തിൽ പ്രവർത്തനം ആരംഭിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് വി. കെ. അനിത ജോബ് സ്റ്റേഷൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ടി എം ശശി അദ്ധ്യക്ഷത വഹിച്ചു. സുരേഷ് ബാബു ആലംകോട് സ്വാഗത൦ പറഞ്ഞു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാർ, ബ്ലോക്ക് സെക്രട്ടറി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാർ,ബ്ലോക്ക് പഞ്ചായത്ത് ഉദ്യോഗസ്ഥർ, കിലയുടെ ബ്ലോക്ക് കോ-ഓർഡിനേറ്റർ, തീമാറ്റിക്ക് എക്സ്പേർട്ട്, കുടുംബശ്രീ ബ്ലോക്ക് കോ - ഓർഡിനേറ്റർ, സാക്ഷരത പ്രേരക്മാർ,കമ്മ്യൂണിറ്റി അംബാസിഡർമാർ പങ്കെടുത്തു. ജിഷാർ പി.പി ചടങ്ങിന് നന്ദി പറഞ്ഞു