സ്മിതകോമ്പിലിനെ അനുസ്മരിച്ചു
Wednesday 30 April 2025 12:12 AM IST
ബാലുശ്ശേരി: കരുമല സി.പി.എം. ശിവപുരം ലോക്കൽ കമ്മിറ്റി അംഗവും കോമ്പിൽ ബ്രാഞ്ച് സെക്രട്ടറിയുമായിരുന്ന കോമ്പിൽ സ്മിതയുടെ ഒന്നാം അനുസ്മരണ ദിനം ആചരിച്ചു. സി.പി.എം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം കെ.എം രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ശിവപുരം ലോക്കൽ സെക്രട്ടറി സി.കെ ജിഷ അദ്ധ്യക്ഷയായി.
പി. കെ .ബാബു, നിജിൽ രാജ്, ടി.സി. ഭാസ്കരൻ, എം.കെ. വിപിൻ എന്നിവർ പ്രസംഗിച്ചു. കെ ബാബു പതാക ഉയർത്തി അനുസ്മരണ പ്രഭാഷണം നടത്തി. സിൻജിത്ത് അദ്ധ്യക്ഷനായി.പി. കെ. ബാബു, എം. ബഷീർ, ജിഷ, ടി. സി ഭാസ്കരൻ, ഷിജിത് കോമ്പിൽ എന്നിവർ പ്രസംഗിച്ചു.