ഏകദിന ഉപവാസം നടത്തി

Wednesday 30 April 2025 12:14 AM IST
ആശവർക്കർമാരുടെ സമരത്തിന് അനുഭാവം പ്രകടിപ്പിച്ച് സർവോദയ മിത്ര മണ്ഡലത്തിന്റെ ആഭിമുഖ്യത്തിൽ ആദായ നികുതി ഓഫീസിന് സമീപം നടത്തിയ ഏകദിന ഉപവാസം സാഹിത്യകാരൻ യു.കെ.കുമാരൻ ഉദ്ഘാനം ചെയ്യുന്നു

കോഴിക്കോട്: സെക്രട്ടറിയേറ്റിൽ നടത്തുന്ന ആശ വർക്കർമാരുടെ സമരത്തിന് അനുഭാവം പ്രകടിപ്പിച്ച് സർവോദയ മിത്ര മണ്ഡലത്തിന്റെ ആഭിമുഖ്യത്തിൽ ആദായ നികുതി ഓഫീസിന് സമീപം ഏകദിന ഉപവാസം നടത്തി. സാഹിത്യകാരൻ യു.കെ.കുമാരൻ ഉദ്ഘാടനം ചെയ്തു. മിത്ര മണ്ഡലം ജില്ലാ പ്രസിഡന്റ് അബ്ദുൽ ലത്തീഫ് അദ്ധ്യക്ഷനായി. മിത്ര മണ്ഡലം ജില്ല സെക്രട്ടറി യു.ബി ബ്രിജി, സർവോദയ മണ്ഡലം സംസ്ഥാന അദ്ധ്യക്ഷൻ ടി. ബാലകൃഷ്ണൻ, പി.പി.ഉണ്ണികൃഷ്ണൻ ,യു.രാമചന്ദ്രൻ, പി.ശിവാനന്ദൻ, വെളിപാലത്ത് ബാലൻ, രമേശ് മേത്തല, എം ദയാനന്ദൻ, പ്രസാദ് ചെറുവക്കാട്, ഗോപാലകൃഷ്ണൻ പടുവാട്ട് ,പുരുഷോത്തമൻ, കെ ജയപ്രകാശ്, ആശാവർക്കർമാരുടെ സംഘടന പ്രതിനിധി സജിന എ എന്നിവർ പ്രസംഗിച്ചു.