ഡി.ജി.പി കെ.പദ്മകുമാർ നാളെ വിരമിക്കും

Tuesday 29 April 2025 1:56 AM IST

തിരുവനന്തപുരം: ഫയർഫോഴ്സ് മേധാവി ഡി.ജി.പി കെ.പദ്മകുമാർ നാളെ വിരമിക്കും. 1989 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥനാണ്. വിടവാങ്ങൽ പരേഡ് നാളെ രാവിലെ 7.45ന് തിരുവനന്തപുരം എസ്.എ.പി ഗ്രൗണ്ടിൽ നടക്കും. പൊലീസിന്റെ എല്ലാ വിഭാഗങ്ങളിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. ഗതാഗത കമ്മിഷണർ, ബറ്റാലിയൻ, തീരദേശ പൊലീസ്, പൊലീസ് അക്കാഡമി എന്നിവിടങ്ങളിലും പ്രവർത്തിച്ചു. പൊലീസ് അഡ്മിനിസ്ട്രേഷനിലും കഴിവുതെളിയിച്ചു. ഏറെക്കാലം ശബരിമലയുടെ സുരക്ഷയൊരുക്കുന്ന ചീഫ് കോ-ഓർഡിനേറ്ററായിരുന്നു. തൃശൂർ തിരുവില്വാമല സ്വദേശിയാണ്. തിരുവനന്തപുരത്താണ് സ്ഥിര താമസം. ഭാര്യ: ചിത്ര പദ്മകുമാർ. മക്കൾ: ഡോ. കല്യാണി പദ്മകുമാർ, മാധവ് നാരായൺ കുമാർ.

എ​ൻ.​ഡി.​എ​ ​ഫ​ലം​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു

ന്യൂ​ഡ​ൽ​ഹി​:​ 2025​ലെ​ ​എ​ൻ.​ഡി.​എ​ 1​ ​പ​രീ​ക്ഷ​ ​ഫ​ലം​ ​യൂ​ണി​യ​ൻ​ ​പ​ബ്ലി​ക് ​സ​ർ​വീ​സ് ​ക​മ്മീ​ഷ​ൻ​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.​ ​വെ​ബ്സൈ​റ്റ്:​ ​u​p​s​c.​g​o​v.​i​n.

ഒ.​ടി.​ടി​ക​ളി​ലെ​ ​അ​ശ്ലീ​ല​ ​ഉ​ള്ള​ട​ക്കം ഗു​രു​ത​ര​ ​വി​ഷ​യ​മെ​ന്ന് സു​പ്രീം​കോ​ട​തി

​ ​കേ​ന്ദ്ര​ത്തി​നു​ൾ​പ്പെ​ടെ​ ​നോ​ട്ടീ​സ് ന്യൂ​ഡ​ൽ​ഹി​:​ ​ഒ.​ടി.​ടി​ക​ളി​ലെ​യും​ ​സാ​മൂ​ഹ്യ​ ​മാ​ദ്ധ്യ​മ​ങ്ങ​ളി​ലെ​യും​ ​അ​ശ്ലീ​ല​ ​ഉ​ള്ള​ട​ക്ക​ങ്ങ​ൾ​ ​ഗു​രു​ത​ര​ ​വി​ഷ​യ​മാ​ണെ​ന്ന് ​സു​പ്രീം​കോ​ട​തി​ ​നി​രീ​ക്ഷി​ച്ചു.​ ​ഇ​ത്ത​രം​ ​ഇ​ട​ങ്ങ​ളി​ൽ​ ​യാ​തൊ​രു​ ​നി​യ​ന്ത്ര​ണ​വു​മി​ല്ലാ​തെ​ ​അ​ശ്ലീ​ല​ ​ഉ​ള്ള​ട​ക്കം​ ​പ​ര​ക്കു​ന്നെ​ന്ന​ ​പൊ​തു​താ​ത്പ​ര്യ​ഹ​ർ​ജി​ ​പ​രി​ഗ​ണി​ക്കു​ക​യാ​യി​രു​ന്നു​ ​കോ​ട​തി. നി​യ​മ​നി​ർ​മ്മാ​ണം​ ​ആ​വ​ശ്യ​മാ​യ​ ​കാ​ര്യ​മാ​ണെ​ന്ന് ​ജ​സ്റ്റി​സു​മാ​രാ​യ​ ​ബി.​ആ​ർ.​ ​ഗ​വാ​യ്,​ ​അ​ഗ​സ്റ്റി​ൻ​ ​ജോ​ർ​ജ് ​മ​സീ​ഹ് ​എ​ന്നി​വ​ര​ട​ങ്ങി​യ​ ​ബെ​ഞ്ച് ​പ​റ​ഞ്ഞു.​ ​നെ​റ്റ്ഫ്ലി​ക്‌​സി​ന് ​ഉ​ൾ​പ്പെ​ടെ​ ​സാ​മൂ​ഹ്യ​ ​ഉ​ത്ത​ര​വാ​ദി​ത്വ​മു​ണ്ടെ​ന്ന് ​ഓ​ർ​മ്മി​പ്പി​ച്ചു.​ ​ഒ​രു​മി​ച്ചി​രു​ന്ന് ​കാ​ണാ​ൻ​ ​ക​ഴി​യാ​ത്ത​ ​ത​ര​ത്തി​ലാ​ണ് ​ചി​ല​ ​പ്രോ​ഗ്രാ​മു​ക​ളെ​ന്ന് ​സോ​ളി​സി​റ്റ​ർ​ ​ജ​ന​റ​ൽ​ ​തു​ഷാ​ർ​ ​മേ​ത്ത​ ​മ​റു​പ​ടി​ ​ന​ൽ​കി.​ ​ചി​ല​ ​നി​യ​ന്ത്ര​ണ​ങ്ങ​ൾ​ ​നി​ല​വി​ലു​ണ്ട്.​ ​കൂ​ടു​ത​ൽ​ ​നി​യ​ന്ത്ര​ണ​ങ്ങ​ൾ​ ​കൊ​ണ്ടു​വ​രു​ന്ന​ത് ​കേ​ന്ദ്ര​സ​ർ​ക്കാ​ർ​ ​ആ​ലോ​ചി​ക്കു​ന്നു​ണ്ടെ​ന്നും​ ​അ​റി​യി​ച്ചു.​ ​തു​ട​ർ​ന്ന് ​വി​ഷ​യം​ ​വി​ശ​ദ​മാ​യി​ ​പ​രി​ഗ​ണി​ക്കാ​ൻ​ ​കോ​ട​തി​ ​തീ​രു​മാ​നി​ച്ചു.​ ​കേ​ന്ദ്ര​ത്തി​നും​ ​ഒ.​ടി.​ടി,​ ​സാ​മൂ​ഹ്യ​ ​മാ​ദ്ധ്യ​മ​ ​പ്ലാ​റ്റ്ഫോ​മു​ക​ൾ​ക്കും​ ​നോ​ട്ടീ​സ് ​അ​യ​യ്ക്കാ​ൻ​ ​ഉ​ത്ത​ര​വു​മി​ട്ടു.

ശ്രീ​ല​ങ്ക​ൻ​ ​മേ​യ് ​ദി​നാ​ഘോ​ഷ​ങ്ങ​ളി​ൽ​ ​ബി​നോ​യ് ​വി​ശ്വം​ ​പ​ങ്കെ​ടു​ക്കും​

തി​രു​വ​ന​ന്ത​പു​രം​:​ശ്രീ​ല​ങ്ക​യി​ലെ​ ​പു​തി​യ​ ​ഇ​ട​തു​പ​ക്ഷ​ ​സ​ർ​ക്കാ​റി​നെ​ ​ന​യി​ക്കു​ന്ന​ ​ജ​ന​താ​ ​വി​മു​ക്തി​ ​പെ​ര​മു​ന​യു​ടെ​ ​മേ​യ്ദി​ന​ ​ആ​ഘോ​ഷ​ങ്ങ​ളി​ൽ​ ​സി.​പി.​ഐ​ ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ട​റി​ ​ബി​നോ​യ് ​വി​ശ്വം​ ​പ​ങ്കെ​ടു​ക്കും.​ജെ.​വി.​പി​ ​നേ​താ​ക്ക​ളു​മാ​യു​ള്ള​ ​ഉ​ഭ​യ​ക​ക്ഷി​ ​ച​ർ​ച്ച​ക​ളി​ലും​ ​പ​ങ്കെ​ടു​ക്കും.​ജെ.​വി.​പി​ ​യും​ ​സി.​പി.​ഐ​ ​യും​ ​ത​മ്മി​ൽ​ ​ഒ​രു​ ​ദ​ശാ​ബ്ദ​മാ​യി​ ​സൗ​ഹൃ​ദ​ ​ബ​ന്ധ​ത്തി​ൽ​ ​ഉ​ണ്ടെ​ങ്കി​ലും​ ​പാ​ർ​ട്ടി​ക​ൾ​ ​ത​മ്മി​ലു​ള്ള​ ​ഔ​ദ്യോ​ഗി​ക​ ​കൂ​ടി​ക്കാ​ഴ്ച​യും​ ​ച​ർ​ച്ച​യും​ ​ഇ​താ​ദ്യ​മാ​ണ്.​കോ​ർ​പ്പ​റേ​റ്റ് ​ശ​ക്തി​ക​ളും​ ​വ​ല​തു​പ​ക്ഷ​ ​രാ​ഷ്ട്രീ​യ​വും​ ​ലോ​കം​ ​കീ​ഴ​ട​ക്കാ​ൻ​ ​ശ്ര​മി​ക്കു​മ്പോ​ൾ​ ​മാ​ർ​ക്സി​ന്റെ​ ​പാ​ത​ ​പി​ന്തു​ട​രു​ന്ന​ ​ജ​ന​താ​ ​വി​മു​ക്തി​ ​പെ​ര​മു​ന​യു​ടെ​ ​വി​ജ​യ​ത്തി​ന് ​രാ​ഷ്ട്രീ​യ​ ​പ്രാ​ധാ​ന്യം​ ​ഏ​റെ​ ​ഉ​ണ്ടെ​ന്നാ​ണ് ​സി.​പി.​ഐ​ ​നി​ല​പാ​ട്.