തിടമ്പിന് നഷ്ടമായത് ആത്മബന്ധുവിനെ

Tuesday 29 April 2025 1:00 AM IST
തിടമ്പ് സംഘടിപ്പിച്ച വിദ്യാരംഭ ചടങ്ങിൽ ഷാജി എൻ. കരുൺ കുരുന്നിന് ആദ്യക്ഷരം പകർന്നുനൽകുന്നു

കൊല്ലം: തിരുവിതാംകൂർ ദേവസ്വം ബോർഡിലെ ജീവനക്കാരുടെയും ഭക്തരുടെയും സാംസ്കാരിക സംഘടനയായ തിടമ്പിന് ഷാജി എൻ. കരുണിന്റെ വേർപാടിലൂടെ ആത്മബന്ധുവിനെയാണ് നഷ്ടമായത്. രൂപീകരിച്ചത് മുതൽ തിടമ്പിന്റെ രക്ഷാധികാരിയായിരുന്നു അദ്ദേഹം. 1997ൽ തിടമ്പിന്റ നേതൃത്വത്തിൽ കുട്ടികൾക്ക് വിദ്യാരംഭം കുറിക്കൽ ചടങ്ങ് ആരംഭിച്ചത് മുതൽ സമയം കിട്ടുമ്പോഴെല്ലാം ഷാജി.എൻ. കരുൺ പങ്കെടുക്കുമായിരുന്നു. തിടമ്പിന്റെ സാംസ്കാരിക സമ്മേളനങ്ങളിൽ സ്ഥിരമായി പങ്കെടുക്കുന്നതിന് പുറമേ മാർഗനിർദ്ദേശങ്ങളും സ്ഥിരമായി നൽകുമായിരുന്നുവെന്ന് രക്ഷാധികാരി ആർ.ഷാജി ശർമ്മ പറഞ്ഞു