സമുദ്ര ചാരിറ്റബിൾ ട്രസ്റ്റിൽ സൗജന്യ നേത്രചികിത്സാ ക്യാമ്പ്
കൊല്ലം: കല്ലുവാതുക്കൽ സമുദ്ര ചാരിറ്റബിൾ ട്രസ്റ്റിന്റെയും തിരുനെൽവേലി അരവിന്ദ് കണ്ണാശുപത്രിയുടെയും കൊല്ലം ജില്ലാ അന്ധത കാഴ്ചവൈകല്യ നിയന്ത്രണ പരിപാടിയുടെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ നേത്ര ചികിത്സാ ക്യാമ്പും തിമിര ശസ്ത്രക്രിയയും സംഘടിപ്പിച്ചു. കല്ലുവാതുക്കൽ യു.പി സ്കൂളിൽ നടന്ന ക്യാമ്പ് ചില്ല ഫൗണ്ടേഷൻ സെക്രട്ടറിയും എഴുത്തുകാരിയും സാമൂഹിക പ്രവർത്തകയുമായ റാണി നൗഷാദ് ഉദ്ഘാടനം ചെയ്തു. 860 പേർ പരിശോധയിൽ പങ്കെടുത്തു. 318 പേരെ തിമിര ശസ്ത്രക്രിയയ്ക്ക് തിരഞ്ഞെടുത്തു. ബൈസ്റ്റാൻഡർ ഉൾപ്പടെ 430 പേരെ തിരുനെൽവേലി അരവിന്ദ് കണ്ണാശുപത്രിയിലേക്ക് കൊണ്ടുപോയി. സമുദ്ര ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ എം.റുവൽ സിംഗ്, സമുദ്രതീരം പ്രസിഡന്റ് ശരത്ത്ചന്ദ്രൻ പിള്ള, ലിജു, അരവിന്ദ് കണ്ണാശുപത്രി ക്യാമ്പ് കോ ഓർഡിനേറ്റർ ഹേമചന്ദ്രൻ, ഡോ.ഹരിദാസ്, ഡോ. ഷഫ്‌ന, ഡോ.നിതിൻ, ഡോ. അനയ മാത്യു, ജിതേഷ് തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി.