 വീണ്ടും മെലിഞ്ഞ് വനിതാ പൊലീസ് റാങ്ക് ലിസ്റ്റ് ലിസ്റ്റിൽ 370 പേർ മാത്രം

Tuesday 29 April 2025 1:10 AM IST

തിരുവനന്തപുരം: പുതിയ വനിതാ സി.പി.ഒ റാങ്ക് ലിസ്റ്റ് 370 പേരിലേക്ക് ചുരുങ്ങി. നിയമനം കിട്ടാതെ മുൻ റാങ്ക് ലിസ്റ്റ് കാലാവധി കഴിഞ്ഞിരുന്നു. നിയമനത്തിനായി ഉദ്യോഗാർത്ഥികൾ സെക്രട്ടേറിയറ്റിനു മുന്നിൽ സമരം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മെലിഞ്ഞ പുതിയ ലിസ്റ്റെത്തിയത്.

നിയമനം കുറഞ്ഞതുകൊണ്ടാണ് ചുരുക്കപ്പട്ടികയിലും തുടർന്ന് പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റിലും ഉദ്യോഗാർത്ഥികളെ കുറച്ചത്.

കഴിഞ്ഞ റാങ്ക്ലിസ്റ്റിൽ നിന്ന് 337 നിയമന ശുപാർശയാണയച്ചത്. അതിന് മുൻപത്തെ ലിസ്റ്റിൽ നിന്ന് 815 പേർക്ക് നിയമനശുപാർശ അയച്ചിരുന്നു.

പൊലീസിൽ സ്ത്രീ പ്രാതിനിദ്ധ്യം 15 ശതമാനമാക്കുമെന്ന എൽ.ഡി.എഫ് പ്രകടന പത്രികയിലെ വാഗ്ദ‌ാനത്തിന്റെ ഭാഗമായി 9:1 അനുപാതം ഇക്കുറി നടപ്പാക്കിയെങ്കിലും നിയമനം കുത്തനെ കുറച്ചു. പുരുഷ പൊലീസ് നിയമനം കുറഞ്ഞതും തിരിച്ചടിയായി.

674ൽ നിന്ന് 276 പേരിലേക്ക്

 കഴിഞ്ഞ മെയിൻ ലിസ്റ്റിലുണ്ടായിരുന്നവർ- 674

 ഇത്തവണ മെയിൻ ലിസ്റ്റിലുള്ളത്- 276

 കഴിഞ്ഞ ഉപപട്ടികയിലുണ്ടായിരുന്നവർ- 293

 പുതിയ ഉപപട്ടികയിലുള്ളവർ- 94