മഹാത്മാഗന്ധി കുടുംബസംഗമം
Tuesday 29 April 2025 1:11 AM IST
കരുനാഗപ്പള്ളി: കോൺഗ്രസ് കരുനാഗപ്പള്ളി സൗത്ത് മണ്ഡലം 29-ാം ഡിവിഷൻ കമ്മിറ്റി സംഘടിപ്പിച്ച മഹാത്മാഗാന്ധി കുടുംബസംഗമം ഡി.സി.സി പ്രസിഡന്റ് പി.രാജേന്ദ്ര പ്രസാദ് ഉദ്ഘാടനം ചെയ്തു. ഡിവിഷൻ പ്രസിഡന്റ് സാലിഹ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അഡ്വ.കെ.എ. ജവാദ്, സൗത്ത് മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് പനക്കുളങ്ങര സുരേഷ്, എൻ. അജയകുമാർ, എം.കെ. വിജയഭാനു, ജോയി വർഗീസ്, മുനമ്പത്ത് ഗഫൂർ, അലി, ഒട്ടത്തിൽ അബ്ദുൽ സലാം, പി. സുശീലൻ, എൻ.സുഭാഷ്‌ബോസ്, ബി. മോഹൻദാസ്, പി. രമേശര ബാബു, രാഗം രാജേന്ദ്രൻ, ചിത്ര വിനോദ്, മോളി, പി. പ്രകാശൻ, ജി. അരവിന്ദഘോഷ്, അമ്പിളി, ശ്രീനിവാസൻ, പി. രവി, കല്ലൂർ ഗോപാലൻ തുടങ്ങിയവർ സംസാരിച്ചു.