യു.ഡി.എഫ് പ്രതിഷേധ ജാഥയും ധർണയും
കൊട്ടാരക്കര. യു.ഡി.എഫ് സംസ്ഥാന സമിതിയുടെ തീരുമാന പ്രകാരം കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ നയങ്ങൾക്കും മൈലം ഗ്രാമ പഞ്ചായത്ത് ഭരണസമിക്കെതിരെയും പ്രതിഷേധിച്ച് യു.ഡി.എഫ് മൈലം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗ്രാമ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തി. കെ.പി.സി.സി അംഗം നെടുക്കുന്നിൽ വിജയൻ ഉദ്ഘാടനം ചെയ്തു. റോയി മലയിലഴികം അദ്ധ്യക്ഷനായി. മൈലം ജംഗ്ഷനിൽ നടന്ന ധർണ കൊടിക്കുന്നിൽ സുരേഷ് ഉദ്ഘാടനം ചെയ്തു. ആർ.എസ്.പി നേതാക്കളായ സോമശേഖരൻ, അഡ്വ. വിഷ്ണു മോഹൻ, സലാവുദ്ദീൻ, സി.എം.പി നേതാവ് അഡ്വ. ഉണ്ണിക്കൃഷ്ണൻ, ഡി.സി.സി ജനറൽ സെക്രട്ടറി പി. ഹരികുമാർ, ജി.ആർ. നരേന്ദ്രനാഥ്, രാജേന്ദ്രൻ ചെമ്പൻപൊയ്ക, ഒ.രാജൻ, മുട്ടമ്പലം രഘു, താമരക്കുടി പ്രദീപ്, കോട്ടാത്തല വിജയൻപിള്ള, മൈലം റെഞ്ചി, ഷമീന ഷംസുദ്ദീൻ, ലൈല സലാവുദ്ദീൻ തുടങ്ങിയവർ സംസാരിച്ചു. രാവിലെ 9 മുതൽ വൈകിട്ട് 7വരെ നടന്ന ധർണയുടെ സമാപന സമ്മേളനം പി.സി. വിഷ്ണുനാഥ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.