വിലക്ക് വിവാദം:ഇനിയൊന്നും പറയാനില്ലെന്ന് ശ്രീമതി

Tuesday 29 April 2025 3:28 AM IST

തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ പങ്കെടുക്കുന്നതിൽ നിന്ന് മുഖ്യമന്ത്രി വിലക്കിയെന്ന വിവാദത്തിൽ ഇനി ഒന്നും പറയാനില്ലെന്ന് പാർട്ടി കേന്ദ്ര കമ്മിറ്റി അംഗം പി.കെ.ശ്രീമതി. ഇക്കാര്യത്തിൽ പാർട്ടി ജനറൽ സെക്രട്ടറി എം.എ.ബേബി കൃത്യമായ നിലപാട് കഴിഞ്ഞ ദിവസം പറഞ്ഞു. ജനറൽ സെക്രട്ടറി അഭിപ്രായം പറഞ്ഞ കാര്യത്തിൽ അതിനപ്പുറം ഒന്നും പറയാനില്ല. തനിക്ക് പറയാനുള്ളതും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇനി ഇതേക്കുറിച്ച് പ്രതികരിക്കുന്നത് ശരിയല്ലെന്നും അവർ 'കേരളകൗമുദി'യോട് പറഞ്ഞു.