സി.ബി.ഐ അന്വേഷണത്തിനെതിരെ എബ്രഹാം സുപ്രീംകോടതിയിൽ

Tuesday 29 April 2025 3:32 AM IST

ന്യൂ‌ഡൽഹി: വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന ആരോപണത്തിൽ സി.ബി.ഐ അന്വേഷണത്തിനെതിരെ കെ.എം. എബ്രഹാം സുപ്രീംകോടതിയെ സമീപിച്ചു. സി.ബി.ഐ അന്വേഷണത്തിനുള്ള കേരള ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണം. ജോമോൻ പുത്തൻപുരയ്‌ക്കലിന് തന്നോടുള്ള വ്യക്തിവൈരാഗ്യമാണ് ഹർജികൾക്ക് പിന്നിലെന്ന് അഡ്വ. ജി. പ്രകാശ് മുഖേന സമർപ്പിച്ച ഹർജിയിൽ ചൂണ്ടിക്കാട്ടി. ഇതിനിടെ, പരാതിക്കാരനായ ജോമോൻ പുത്തൻപുരയ്‌ക്കൽ സുപ്രീംകോടതിയിൽ തടസഹർജി സമർപ്പിച്ചു. തന്റെ ഭാഗം കേൾക്കാതെ തീരുമാനമെടുക്കരുതെന്ന് ആവശ്യപ്പെട്ടു.

 എബ്രഹാമിന്റെ വാദമുഖങ്ങൾ

1. അഴിമതി നിരോധന നിയമപ്രകാരം സർക്കാരിന്റെ മുൻകൂർ അനുമതി അനിവാര്യം.

2. തെളിവില്ലാതെ, ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിലാണ് പരാതി

3. ആരോപണം വിജിലൻസ് കോടതി നേരത്തെ തള്ളിയതാണ്

4. വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്നത് വസ്‌തുതാവിരുദ്ധം

5. മുംബയിലെയും തിരുവനന്തപുരത്തെയും ഫ്ളാറ്റുകൾ വാങ്ങിയത് വായ്‌പയെടുത്ത്

6. കൊല്ലം കടപ്പാക്കടയിലെ സ്ഥലം കുടുംബഭാഗമായി കിട്ടിയത്