അഖില കേരള പ്രൊഫസേഴ്‌സ് ക്രിക്കറ്റ് ടൂർണമെന്റ്: കോളേജ് ഒഫ് എൻജിനിയറിംഗ് തലശേരി ജേതാക്കൾ

Wednesday 30 April 2025 12:52 AM IST
അഖില കേരള പ്രൊഫസേഴ്‌സ് ക്രിക്കറ്റ് ടൂർണമെന്റിൽ ജേതാക്കളായ കോളേജ് ഓഫ് എൻജിനിയറിംഗ്, തലശേരിടീം ട്രോഫിയുമായി

കാലടി: ആദിശങ്കര എൻജിനിയറിംഗ് കോളേജിൽ നടന്ന അഖിലകേരള പ്രൊഫസേഴ്‌സ് ക്രിക്കറ്റ് ടൂർണമെന്റിൽ കോളേജ് ഒഫ് എൻജിനിയറിംഗ് തലശേരി ജേതാക്കളായി. ഇന്ത്യൻ ക്രിക്കറ്റർ ബേസിൽ തമ്പി വിജയികൾക്ക് സമ്മാനങ്ങൾ നൽകി. 25,000 രൂപയും ട്രോഫിയുമായിരുന്നു സമ്മാനം. സെന്റ് ജോസഫിലെ ഡെൽവിൻ ചെറിയാൻ ജോർജിനെ ടൂർണമെന്റിലെ മികച്ച താരമായും കോളേജ് ഒഫ് എൻജിനിയറിംഗിലെ ടി.എൻ. അനഘിനെ മികച്ച ബാറ്ററായും കോളേജ് ഒഫ് എൻജിനിയറിംഗിലെ കെ.എം. ബിജുവിനെ മികച്ച ബൗളറായും ആദിശങ്കരയിലെ എൽദോ മാത്യുവിനെ മികച്ച ഫീൽഡറായും തിരഞ്ഞെടുത്തു.