ബഹുജന സദസ് നടത്തി
Wednesday 30 April 2025 1:22 AM IST
കൊല്ലങ്കോട്: കെ.എസ്.കെ.ടി.യു സംസ്ഥാന പഠന ക്യാമ്പിന്റെ ഭാഗമായി ബഹുജന സദസ് നടത്തി. ഭീകരവാദത്തിനെതിരെ മാനവികത എന്ന വിഷയത്തിൽ നടത്തിയ തുറന്ന സംവാദം സി.പി.എം ജില്ലാ സെക്രട്ടറി ഇ.എൻ.സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. കെ.എസ്.കെ.ടി.യു ജില്ലാ പ്രസിഡന്റ് ടി.എൻ.കണ്ടമുത്തൻ അദ്ധ്യക്ഷനായി. കെ.എസ്.കെ.ടി.യു സംസ്ഥാന സെക്രട്ടറി എൻ.ചന്ദ്രൻ, പ്രസിഡന്റ് ആനാവൂർ നാഗപ്പൻ, അഖിലേന്ത്യാ വൈസ് പ്രസിഡന്റ് കെ.കോമള കുമാരി, സംസ്ഥാന ജോയിന്റ് സെക്രട്ടറി ആർ.ചിന്നക്കുട്ടൻ, ജില്ലാ സെക്രട്ടറി വി.ചെന്താമരാക്ഷൻ, സി.പി.എം ഏരിയ സെക്രട്ടറി കെ.പ്രേമൻ എന്നിവർ സംസാരിച്ചു.