ജോയ്ആലുക്കാസ് അക്ഷയ തൃതീയ ഓഫറുകൾ

Wednesday 30 April 2025 12:24 AM IST

കൊച്ചി: പ്രമുഖ ജുവലറി ഗ്രൂപ്പായ ജോയ്ആലുക്കാസ് അക്ഷയ തൃതീയ ദിനത്തിൽ പ്രത്യേക ഓഫറുകൾ അവതരിപ്പിച്ചു. ഇതിന്റെ ഭാഗമായി 75,000 രൂപയിലധികം വിലയുള്ള ഡയമണ്ട്, അൺകട്ട് ഡയമണ്ട്, പ്ലാറ്റിനം ആഭരണങ്ങൾ വാങ്ങുന്നവർക്ക് 500 മില്ലിഗ്രാം 24 ക്യാരറ്റ് സ്വർണബാർ സൗജന്യമാണ്. ഒന്നര ലക്ഷം രൂപയുടെ പർച്ചേസുകൾക്ക്ഒരു ഗ്രാം 24 കാരറ്റ് സ്വർണ ബാറോ ലക്ഷ്മീ പ്രതിമയോ സൗജന്യമായി ലഭിക്കും. നാളെ ഓഫറുകൾ അവസാനിക്കും. ഇന്ന് ജോയ്ആലുക്കാസ് ഷോറൂമിൽ നിന്ന് 75,000 രൂപയിലധികം സ്വർണാഭരണങ്ങൾ വാങ്ങുന്നവർക്ക് 200 മില്ലിഗ്രാം 22 കാരറ്റ് സ്വർണ നാണയവും 10,000 രൂപയുടെ വെള്ളി ആഭരണങ്ങളുടെ പർച്ചേസുകൾക്ക് അഞ്ച് ഗ്രാം വെള്ളി നാണയവും സൗജന്യമാണ്. 10 ശതമാനം അഡ്വാൻസ് പ്രീ-ബുക്ക് ഓഫറിലൂടെ ഇപ്പോഴത്തെ സ്വർണ നിരക്ക് ലോക്ക് ചെയ്യാനും കഴിയും.