ഇൻഡസ് ഇൻഡ് ബാങ്ക് സി.ഇ.ഒ രാജിവച്ചു

Wednesday 30 April 2025 12:25 AM IST

കൊച്ചി: ഇൻഡസ് ഇൻഡ് ബാങ്കിന്റെ മാനേജിംഗ് ഡയറക്‌ടറും സി.ഇ.ഒയുമായ സുമന്ത് കാത്പാലിയ രാജിവച്ചു. തിങ്കളാഴ്ച ബാങ്കിന്റെ ഡെപ്യൂട്ടി മാനേജിംഗ് ഡയറക്‌ടർ അരുൺ ഖുറാന രാജി നൽകിയിരുന്നു. ബാങ്കിന്റെ അക്കൗണ്ടുകളിലുണ്ടായ പൊരുത്തക്കേടുകളുടെ ഉത്തരവാദിത്തമേറ്റെടുത്താണ് സുമന്ത് കത്‌പാലിയ സ്ഥാനമൊഴിഞ്ഞത്. ഡെറിവേറ്റീവ് വ്യാപാരത്തിലെ വരുമാനം പെരുപ്പിച്ച് കാണിച്ചതിലൂടെ ബാങ്കിന്റെ മൊത്തം ആസ്തിയിൽ രണ്ടായിരം കോടി രൂപയ്ക്കടുത്ത് കുറവുണ്ടാകുമെന്ന് ആഭ്യന്തര അക്കൗണ്ടിംഗ് സ്ഥാപനങ്ങൾ ചൂണ്ടിക്കാട്ടിയതോടെയാണ് ഇൻഡസ് ഇൻഡ് ബാങ്ക് കടുത്ത പ്രതിസന്ധി നേരിട്ടത്.