അരങ്ങ് കലാ സർഗോത്സവം

Wednesday 30 April 2025 1:25 AM IST
പട്ടഞ്ചേരി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് തല അരങ്ങ്-2025 കലാ സർഗോത്സവം ഉദ്ഘാടന ചടങ്ങ്

പട്ടഞ്ചേരി: ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് തല അരങ്ങ്-2025 കലാ സർഗോത്സവം വണ്ടിത്താവളം കരുണ സെൻട്രൽ സ്‌കൂളിൽ നടത്തി. പട്ടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് പി.എസ്.ശിവദാസ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അനില മുരുളീധരൻ അദ്ധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അദ്ധ്യക്ഷരായ വി.ഷൈലജ പ്രദീപ്, എസ്.സുകന്യ രാധാകൃഷ്ണൻ, അംഗങ്ങളായ സുഷമ മോഹൻദാസ്, സി.കണ്ടമുത്തൻ, കെ.ചെമ്പകം, ജി.സതീഷ് ചോഴിയക്കാട്, ശോഭന ദാസൻ, ഗീത ദേവദാസ്, .അസിസ്റ്റന്റ് സെക്രട്ടറി പി.ഹരിദാസ്, വി.ഇ.ഒ എം.സുമേഷ്, സി.ഡി.എസ് അദ്ധ്യക്ഷ സി.ശാന്തകുമാരി, അംഗങ്ങളായ ഗിരിജ, രാജേശ്വരി, ഉഷ കുമാരി, രാധ ദേവദാസ്, ജയലക്ഷ്മി ഹേമലത, ആർ.ശെൽവം, അക്കൗണ്ടന്റ് സി.ജിൻസി, സി.മനീഷ, സുനിൽ, എസ്.ടി അനിമേറ്റർ മാസിലാമണി, വനിത, ബിബിൻ എന്നിവർ സംസാരിച്ചു.