ഇൻസ്റ്റാമാർട്ടിലൂടെ കല്യാൺ സ്വർണ നാണയങ്ങൾ

Wednesday 30 April 2025 12:26 AM IST

അക്ഷയ തൃതീയയ്ക്ക് കല്യാൺ ജുവലേഴ്‌സ് പദ്ധതി

തൃശൂർ: അക്ഷയ തൃതീയയ്ക്ക് ഉപഭോക്താക്കൾക്ക് സ്വർണം, വെള്ളി നാണയങ്ങൾ എത്തിക്കാൻ മുൻനിര ക്വിക്ക് കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ഇൻസ്റ്റാമാർട്ട് കല്യാൺ ജുവലേഴ്‌സുമായി സഹകരിക്കുന്നു. അക്ഷയ തൃതീയയ്ക്ക് തൊട്ടുമുമ്പ്, ഉപഭോക്താക്കൾക്ക് ഇൻസ്റ്റാമാർട്ടിൽ നേരിട്ട് സർട്ടിഫൈഡ് സ്വർണം, വെള്ളി നാണയങ്ങൾ ഓർഡർ ചെയ്യാം. മിനിറ്റുകൾക്കുള്ളിൽ അവ ഉപഭോക്താക്കളുടെ വീട്ടിലെത്തും. രാജ്യത്തെമ്പാടുമായുള്ള നൂറ് നഗരങ്ങളിലെ ഇൻസ്റ്റാമാർട്ട് ഉപഭോക്താക്കൾക്ക് ഈ സേവനം പ്രയോജനപ്പെടുത്താം. പുഷ്പം, അയോദ്ധ്യ, ഗണപതി, സ്വസ്തിക്, ലക്ഷ്മി ദേവി തുടങ്ങിയ രൂപങ്ങൾ ആലേഖനം ചെയ്ത അര ഗ്രാം, ഒരു ഗ്രാം 24 കാരറ്റ്, ബി.ഐ.എസ് ഹാൾമാർക്ക്ഡ് സ്വർണ നാണയങ്ങളും ഗണപതി, ലക്ഷ്മി, ഗണേശ ലക്ഷ്മി രൂപങ്ങൾ ആലേഖനം ചെയ്ത 5 ഗ്രാം, 10 ഗ്രാം, 20 ഗ്രാം സർട്ടിഫൈഡ് 999 പ്യൂവർ വെള്ളി നാണയങ്ങളും ഇൻസ്റ്റാമാർട്ടിലൂടെ ഓർഡർ ചെയ്യാനാകും. അക്ഷയ തൃതീയയ്ക്ക് ശേഷവും കല്യാൺ ജുവലേഴ്‌സിന്റെ സ്വർണ, വെള്ളി നാണയങ്ങൾ ഇൻസ്റ്റാമാർട്ടിൽ ലഭ്യമാകും.