പച്ചക്കറി കൃഷി യജ്ഞം
Wednesday 30 April 2025 12:50 AM IST
തിരുവല്ല : കാർഷിക വികസന കർഷകക്ഷേമ വകുപ്പും നെടുമ്പ്രം പഞ്ചായത്തും സംയുക്തമായി സമഗ്ര പച്ചക്കറി കൃഷി യജ്ഞം പദ്ധതി നടപ്പാക്കുന്നു. പങ്കാളികളാകുന്ന കർഷകർക്ക് പച്ചക്കറി തൈകളും വിത്തുകളും ലഭ്യമാക്കും. ശാസ്ത്രീയമായി കൃഷി ചെയ്യാനുള്ള പരിശീലന പരിപാടിയും സംഘടിപ്പിക്കും. താല്പര്യമുള്ള കർഷകർ മേയ് 2ന് മുമ്പ് പേരും കൃഷി ചെയ്യാൻ ഉദ്ദേശിക്കുന്ന സ്ഥലത്തിന്റെ വിസ്തൃതിയും കൃഷിഭവനിൽ രജിസ്റ്റർ ചെയ്യണം. കർഷകർ, ക്ലസ്റ്റർ അംഗങ്ങൾ, കൃഷിക്കൂട്ടങ്ങൾ, കുടുംബശ്രീ അംഗങ്ങൾ, ക്ലബ്ബുകൾ, സ്കൂളുകൾ, അങ്കണവാടികൾ, സന്നദ്ധ സംഘടനകൾ എന്നിവർക്കെല്ലാം പദ്ധതിയിൽ പങ്കാളികളാകാം.