അംബേദ്കർ ജയന്തി സമാപനം
Wednesday 30 April 2025 12:53 AM IST
റാന്നി : സമത്വം, സാഹോദര്യം, സ്വാതന്ത്ര്യം എന്ന മഹത്തായ മൂല്യങ്ങളിൽ ഊന്നിയതാണ് അംബേദ്കർ ദർശനമെന്ന് കേരള സ്റ്റേറ്റ് ദലിത് ലീഡേഴ്സ് കൗൺസിൽ കേന്ദ്ര കമ്മിറ്റി ജനറൽ സെക്രട്ടറി ഐ.കെ.രവീന്ദ്ര രാജ് പറഞ്ഞു. അംബേദ്കർ ജയന്തി സമാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എ കെ സി എച്ച് എം എസ് സംസ്ഥാന വൈസ് പ്രസിഡന്റ് പി.കെ.രവി അദ്ധ്യക്ഷത വഹിച്ചു. കെ ഡി എഫ് സംസ്ഥാന സെക്രട്ടറി രാജൻ വെംബ്ലി മുഖ്യസന്ദേശം നൽകി. ഉല്ലാസ് മഠത്തുംചാൽ, സന്തോഷ് ദാമോദരൻ, എൻ.സുഗതൻ, ഒ.കെ.ശശി, പ്രഹ്ലാദൻ, പ്രസാദ് ചക്കാനിക്കൽ എന്നിവർ പ്രസംഗിച്ചു.