മർച്ചന്റ് നേവി കോഴ്സുകൾ
പുനെയിലെ മഹാരാഷ്ട്ര അക്കാദമി ഒഫ് നേവൽ എജ്യൂക്കേഷൻ ആൻഡ് ട്രെയ്നിംഗ് മാരിടൈം മർച്ചന്റ് നേവി കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു. ബി.ടെക് മറൈൻ എൻജിനിയറിംഗ്, ഡിപ്ലോമ ഇൻ നോട്ടിക്കൽ സയൻസ്, ബി.എസ്.സി നോട്ടിക്കൽ സയൻസ്, ഇലക്ട്രോ ടെക്നിക്കൽ ഓഫീസർ കോഴ്സുകൾക്ക് അപേക്ഷിക്കാം. പ്ലസ് ടു സയൻസ് പ്രോഗ്രാം പൂർത്തിയാക്കിയവർക്ക് അപേക്ഷിക്കാം. www.manetpune.edu.in.
ഹോട്ടൽ മാനേജ്മെന്റ് & കാറ്ററിംഗ് ടെക്നോളജി കോഴ്സ് പ്രവേശനം
കേരളത്തിലെ സ്വകാര്യ, സ്വാശ്രയ കോളേജുകളിൽ ഹോട്ടൽ മാനേജ്മന്റ് & കാറ്ററിംഗ് ടെക്നോളജി കോഴ്സിന് പ്ലസ് ടു പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം.എൽ.ബി.എസ് സെന്റർ ഫോർ സയൻസ് & ടെക്നോളജിയാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഏറെ തൊഴിൽ സാധ്യതയുള്ള ഹോസ്പിറ്റാലിറ്റി മാനേജ്മന്റ് മേഖലയിൽ മികച്ച തൊഴിൽ ലഭിക്കാൻ സാധ്യതയുള്ള കോഴ്സുകളാണിവ. www.lbscentre.in, www.lbscentre.kerala.gov.in വഴി ഓൺലൈനായി സമർപ്പിക്കാം. ഫുഡ് പ്രൊഡക്ഷൻ,ഫുഡ് & ബിവെറേജ് സർവീസ്, ബിസിനസ് കമ്യൂണിക്കേഷൻ, മാനേജ്മെന്റ്, ഫ്രണ്ട് ഓഫീസ് തുടങ്ങിയ മേഖലകളിൽ പ്രവേശനം ലഭിക്കും.കേരള ഹോട്ടൽ മാനേജ്മന്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റിലൂടെയാണ് പ്രവേശനം.ഒ.എം.ആർ അധിഷ്ഠിത പരീക്ഷയാണിത്. ഒന്നര മണിക്കൂർ സമയത്തെ പരീക്ഷയിൽ ബേസിക് മാത്തമാറ്റിക്സ്, കമ്മ്യൂണിക്കേഷൻ സ്കിൽ,പൊതു വിജ്ഞാനം,ഹോസ്പിറ്റാലിറ്റി & കാറ്ററിംഗ് ടെക്നോളജി അഭിരുചി എന്നിവ വിലയിരുത്തുന്ന ഒബ്ജക്ടീവ് മാതൃകയിലുള്ള ചോദ്യങ്ങളുണ്ടാകും. താല്പര്യമുള്ള വിദ്യാർത്ഥികൾ മേയ് 20 നകം അപേക്ഷ ഫീസായ 1300 രൂപയടച്ച് മേയ് 22 നകം അപേക്ഷ സമർപ്പിക്കണം.
ടൈംസ് ഹയർ എജ്യൂക്കേഷൻ 2025 വേൾഡ് റെപ്യുട്ടേഷൻ റാങ്കിംഗ്
2025ലെ ടൈംസ് ഹയർ എജ്യൂക്കേഷൻ വേൾഡ് റെപ്യുട്ടേഷൻ റാങ്കിംഗിൽ ഹാർവാർഡ് സർവകലാശാല ആദ്യ സ്ഥാനത്ത്. കഴിഞ്ഞ 14 വർഷങ്ങളായി ഹാർവാർഡ് ആണ് ഒന്നാമത്. എം.ഐ.ടി.(MIT),ഒക്സ്ഫോർഡ് സർവകലാശാലകളാണ് യഥാക്രമം രണ്ട്, മൂന്നാം സ്ഥാനത്ത്. ബ്രിഡ്ജ് സർവകലാശാലയും സ്റ്റാൻഫോർഡ് സർവകലാശാലയും സംയുക്തമായി നാലാം സ്ഥാനത്താണ്. ഏഷ്യയിൽ നിന്ന് ചൈനയിലെ സിംഗ്വാ സർവകലാശാല (Tsinghua University) എട്ടാം സ്ഥാനത്തും ജപ്പാനിലെ ടോക്യോ സർവകലാശാല പത്താം സ്ഥാനത്തുമാണ്.