ബി.ജെ.പി പ്രതിഷേധം
Wednesday 30 April 2025 12:56 AM IST
കൊടുമൺ : പഹൽഗാമിൽ നിരപരാധികളെ കൊന്നൊടുക്കിയതിൽ പ്രതിഷേധിച്ച് യുവമോർച്ച കൊടുമൺ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനം നടത്തി. പ്രതിഷേധ യോഗം ബി.ജെ.പി ജില്ലാ സെക്രട്ടറി നിതിൻ എസ്.ശിവ ഉദ്ഘാടനം ചെയ്തു. ഏരിയ ജനറൽ സെക്രടറി രവീന്ദ്രൻ ഉണ്ണിത്താൻ, വൈസ് പ്രസിഡന്റ് ജയചന്ദ്രൻ കൈലമഠം, പുഷ്പൻ ഐയ്ക്കാട്, പ്രദീപ് കുമാർ കൊടുമൺ ചിറ, ത്യാഗരാജൻ ആവണി, ഹരി രാജ്, ശരത്ത് ഐയ്ക്കാട്, ജിഷ്ണു, രഞ്ജിത്ത് ഇടത്തിട്ട എന്നിവർ സംസാരിച്ചു.