'നി​ധി"​ ​തി​രി​കെ​ ​കി​ട്ടാ​ൻ​ ​അ​വർ ഇ​നി​യും​ ​കാ​ത്തി​രി​ക്ക​ണം അന്വേഷണത്തിനൊരുങ്ങി സി.ഡബ്ല്യു.സി

Wednesday 30 April 2025 12:03 AM IST

കൊ​ച്ചി​:​ ​പ്ര​തി​സ​ന്ധി​ ​ഘ​ട്ട​ത്തി​ൽ​ ​ഉ​ള്ളു​പൊ​ള്ളും​ ​വേ​ദ​ന​യോ​ടെ​ ​ഉ​പേ​ക്ഷി​ക്കേ​ണ്ടി​ ​വ​ന്ന​ ​നി​ധി​യെ​ന്ന​ ​പൊ​ന്നോ​മ​ന​യെ​ ​മാ​താ​പി​താ​ക്ക​ളു​ടെ​ ​കൈ​ക​ളി​ലേ​ക്ക് ​ഉ​ട​നെ​ ​കി​ട്ടി​ല്ല.​ ​സി.​ഡ​ബ്ല്യു.​സി​യു​ടെ​ ​വി​ശ​ദ​മാ​യ​ ​അ​ന്വേ​ഷ​ണ​ത്തി​നു​ ​ശേ​ഷം​ ​മാ​ത്ര​മേ​ ​മാ​താ​പി​താ​ക്ക​ൾ​ക്ക് ​കു​ട്ടി​യെ​ ​വി​ട്ടു​ ​ന​ൽ​കൂ.​ ​ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​ട്രെ​യി​ൻ​ ​മാ​ർ​ഗം​ ​കൊ​ച്ചി​യി​ലെ​ത്തി​യ​ ​പി​താ​വ് ​മം​ഗ​ളേ​ശ്വ​റും​ ​മാ​താ​വ് ​ര​ഞ്ജി​ത​യും​ ​ഇ​ന്ന​ലെ​ ​സി.​ഡ​ബ്ല്യു.​സി​ ​അ​ധി​കൃ​ത​രെ​ ​നേ​രി​ട്ട് ​സ​ന്ദ​ർ​ശി​ച്ചി​രു​ന്നു. തി​ങ്ക​ളാ​ഴ്ച​ ​ഇ​രു​വ​രോ​ടും​ ​വി​വ​ര​ങ്ങ​ൾ​ ​ആ​രാ​ഞ്ഞ​തി​നു​ ​പി​ന്നാ​ലെ​ ​പൊ​ലീ​സ് ​സി.​ഡ​ബ്ല്യു.​സി​ക്ക് ​റി​പ്പോ​ർ​ട്ട് ​ന​ൽ​കി​യി​രു​ന്നു.​ ​മാ​താ​പി​താ​ക്ക​ളു​ടെ​ ​മൊ​ഴി​ക​ൾ​ ​മു​ഖ​വി​ല​യ്‌​ക്കെ​ടു​ക്കാ​വു​ന്ന​താ​ണെ​ന്നും​ ​ഇ​രു​വ​ർ​ക്കു​മെ​തി​രെ​ ​ചു​മ​ത്തി​യ​ ​ജെ.​ജെ​ ​ആ​ക്ടി​ലെ​ 75​-ാം​ ​വ​കു​പ്പ് ​(​കു​ട്ടി​യോ​ടു​ള്ള​ ​ക്രൂ​ര​ത​),​ ​ഭാ​ര​തീ​യ​ ​ന്യാ​യ​ ​സം​ഹി​ത​യി​ലെ​ 3​(5​)​ ​(​കു​ട്ടി​യെ​ ​ബോ​ധ​പൂ​ർ​വം​ ​ഉ​പേ​ക്ഷി​ക്ക​ൽ​)​ ​എ​ന്നി​വ​ ​പ്ര​കാ​ര​മു​ള്ള​ ​കു​റ്റ​ങ്ങ​ൾ​ ​ഒ​ഴി​വാ​ക്കാ​വു​ന്ന​താ​ണെ​ന്നും​ ​കാ​ണി​ച്ചാ​ണ് ​പൊ​ലീ​സ് ​റി​പ്പോ​ർ​ട്ട് ​ന​ൽ​കി​യ​ത്.​ ​ഈ​ ​റി​പ്പോ​ർ​ട്ടി​ന്റെ​ ​അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ​മാ​താ​പി​താ​ക്ക​ളെ​ ​കാ​ണാ​ൻ​ ​സി.​ഡ​ബ്ല്യു.​സി​ ​അ​ധി​കൃ​ത​ർ​ ​തീ​രു​മാ​നി​ച്ച​ത്.​ ​ഇ​വ​രി​ൽ​ ​നി​ന്ന് ​വി​വ​ര​ങ്ങ​ൾ​ ​ചോ​ദി​ച്ച​റി​ഞ്ഞ​ ​അ​ധി​കൃ​ത​ർ​ ​ആ​വ​ശ്യ​മെ​ങ്കി​ൽ​ ​കു​ട്ടി​യെ​ ​കാ​ണു​ന്ന​തി​നു​ള്ള​ ​സൗ​ക​ര്യ​മൊ​രു​ക്കാ​മെ​ന്നും​ ​അ​റി​യി​ച്ചു.​ ​ഇ​തി​നു​ ​പി​ന്നാ​ലെ​യാ​ണ് ​ഇ​ന്ന​ലെ​ ​ഇ​രു​വ​രും​ ​സി.​ഡ​ബ്ല്യു.​സി​ ​അ​ധി​കൃ​ത​രെ​ ​ക​ണ്ട​ത്. ഇ​ന്ന​ലെ​ ​ത​ന്നെ​ ​ജാ​ർ​ഖ​ണ്ഡ് ​സി.​ഡ​ബ്ല്യു.​സി​യു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​എ​റ​ണാ​കു​ളം​ ​സി.​ഡ​ബ്ല്യു.​സി​ ​അ​ധി​കൃ​ത​ർ​ ​കു​ട്ടി​യെ​ ​പോ​റ്റാ​നു​ള്ള​ ​സാ​ഹ​ച​ര്യം​ ​മാ​താ​പി​താ​ക്ക​ൾ​ക്ക് ​ഉ​ണ്ടോ​ ​എ​ന്ന് ​അ​ന്വേ​ഷി​ക്കാ​ൻ​ ​നി​ർ​ദ്ദേ​ശം​ ​ന​ൽ​കി.​ ​ മാ​താ​പി​താ​ക്ക​ളെ​ ​കു​റി​ച്ച് ​വി​ശ​ദ​മാ​യി​ ​അ​ന്വേ​ഷ​ണം​ ​ന​ട​ത്താ​നും​ ​നി​ർ​ദേ​ശ​മു​ണ്ട്.​ ​ഇ​നി​ ​ഈ​ ​റി​പ്പോ​ർ​ട്ട് ​ല​ഭി​ച്ച​തി​നു​ ​ശേ​ഷം​ ​മാ​ത്ര​മാ​കും​ ​തു​ട​ർ​ ​ന​ട​പ​ടി​ക​ൾ.

ഉണ്ടായിരുന്ന പണമെല്ലാം

ആശുപത്രിയിൽ അടച്ചു

ജനുവരി 29ന് എറണാകുളം ജനറൽ ആശുപത്രിയിൽ രഞ്ജിത ജന്മം നൽകിയ കേവലം 28 ആഴ്ച മാത്രം വളർച്ചയുണ്ടായിരുന്ന കുഞ്ഞിനെ കടുത്ത ആരോഗ്യ പ്രശ്നങ്ങളെത്തുടർന്നാണ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. അന്ന് മാത്രം കുഞ്ഞിന്റെ ചികിത്സയ്‌ക്ക് കൈവശം ആകെയുണ്ടായിരുന്ന 23,000രൂപയും ബില്ലടച്ചെന്ന് മംഗളേശ്വർ കഴിഞ്ഞ ദിവസവും പൊലീസിനോട് ആവർത്തിച്ചു.

പിന്നെയും രണ്ടു ലക്ഷം രൂപ കൂടി അടയ്ക്കണമെന്ന് ആശുപത്രി ആവശ്യപ്പെട്ടു. ഇക്കാര്യം ഒന്നിലേറെ തവണ ആവശ്യപ്പെട്ടപ്പോഴാണ് താൻ ജനറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഭാര്യയെ കാര്യങ്ങൾ ധരിപ്പിച്ചതും അവിടെ നിന്ന് മടങ്ങിയതെന്നുമാണ് മംഗളേശ്വർ തിങ്കളാഴ്ച നൽകിയ മൊഴിയിലുമുള്ളത്.

എറണാകുളത്ത് നടന്ന അഖിലേന്ത്യാ പൊലീസ് ബാഡ്മിന്റൺ ടൂർണമെന്റിൽ പങ്കെടുക്കാനെത്തിയ ജാർഖണ്ഡിലെ ഉദ്യോഗസ്ഥരെ കേരള പൊലീസ് ഉദ്യോഗസ്ഥർ നിധിയുടെ കാര്യം അറിയിച്ചതിനെ തുടർന്നാണ് ദമ്പതികളെ കണ്ടെത്തിയത്. നോർത്ത് എസ്.ഐ പി.പി. റെജിയുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.

ജനുവരി 29ന്- 28 ആഴ്ച പ്രായത്തിൽ കുഞ്ഞിന്റെ ജനനം

ജനുവരി 29ന്- കുഞ്ഞിനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുന്നു

ജനുവരി 31ന് - കുഞ്ഞിനെ മാതാപിതാക്കൾ ഉപേക്ഷിക്കുന്നു

ഫെബ്രുവരി 22ന്- ജനറൽ ആശുപത്രിയിലേക്ക് തിരികെ എത്തിക്കുന്നു

ഏപ്രിൽ 10ന് - കുഞ്ഞിന് ആരോഗ്യമന്ത്രി നിധി എന്ന് പേരിടുന്നു

ഏപ്രിൽ 11ന്- ആരോഗ്യവതിയായ കുഞ്ഞിനെ സി.ഡബ്ള്യു.സിക്ക് കൈമാറുന്നു