പോഷൻ പക്വഡ ഉദ്ഘാടനം
Wednesday 30 April 2025 12:06 AM IST
റാന്നി : വനിതാ ശിശുവികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ മോതിരവയൽ അങ്കണവാടിയിൽ നടന്ന പോഷൻ പക്വഡ വാർഡംഗം അനിതാ അനിൽകുമാർ ഉദ്ഘാടനം ചെയ്തു. ഐ.സി.ഡി.എസ് സൂപ്പർ വൈസർ രേണു ജോർജ് അദ്ധ്യക്ഷത വഹിച്ചു. കൗമാരകാർക്കുള്ള വ്യക്തിത്വ വികസന ക്ലാസ്സ് നിതിൻ രാജാമണി നയിച്ചു. അനീമിയ സ്ക്രീനിംഗ്, പോഷകാഹാര പ്രദർശനം എന്നിവയും സംഘടിപ്പിച്ചു. ജെ.പി.എച്ച്.എൻ പ്രീതി, അങ്കണവാടി വർക്കർമാരായ ബിന്ദു.കെ.പി, ബിന്ദു ടി.കെ, ലീന.പി.കെ, ലാലമ്മ ജോർജ്, സുജാത സി.എൻ, ഷൈനി തങ്കപ്പൻ എന്നിവർ പങ്കെടുത്തു.