'അവകാശം സംരക്ഷിക്കണം'
Wednesday 30 April 2025 1:06 AM IST
കൊച്ചി: പെട്രോൾ പമ്പ് ജീവനക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കണമെന്ന് പെട്രോളിയം ആൻഡ് ഗ്യാസ് മസ്ദൂർ സംഘ് ഫെഡറേഷൻ ജനറൽ സെക്രട്ടറി ചന്ദ്രൻ വെങ്കൊളത്ത് ആവശ്യപ്പെട്ടു. സംഘടനയുടെ ജില്ലാസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാപ്രസിഡന്റ് കെ. എസ് ശ്യാംജിത്ത് അദ്ധ്യക്ഷനായി. പുതിയ ഭാരവാഹികൾ: കെ .എസ്. ശ്യാംജിത്ത് (പ്രസിഡന്റ്), ശബരി ഗിരീഷ്, കെ. എൻ പ്രകാശൻ, സന്ധ്യാ മുരളി (വൈസ് പ്രസിഡന്റുമാർ), പി.വി. റെജി (ജനറൽ സെക്രട്ടറി), അനീഷ് ടി.ബി, സരേഷ് സി, മിനി ഷൈജു (ജോയിന്റ് സെക്രട്ടറിമാർ), ഹരീഷ് ഹരി (ട്രഷറർ).