ഡോ.ജയതിലക് ഇന്ന് ചീഫ് സെക്രട്ടറിയായി ചുമതലയേൽക്കും

Wednesday 30 April 2025 12:07 AM IST

തിരുവനന്തപുരം: സംസ്ഥാന ചീഫ് സെക്രട്ടറിയായി ഡോ.എ.ജയതിലക് ഇന്ന് ചുമതലയേൽക്കും. കഴിഞ്ഞ മന്ത്രിസഭായോഗത്തിലാണ് ജയതിലകിനെ നിയമിക്കാൻ സർക്കാർ തീരുമാനിച്ചത്. 1991ലാണ് ജയതിലക് സിവിൽ സർവ്വീസിലെത്തിയത്. മാനന്തവാടി സബ് കളക്ടറായാണ് ആദ്യ നിയമനം. നിലവിൽ ധനകാര്യ വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറിയാണ്. 2026 ജൂൺവരെ കാലാവധിയുണ്ട്.