പൂർവ വിദ്യാർത്ഥി സംഗമം

Wednesday 30 April 2025 1:12 AM IST

കൊച്ചി: അലുമ്‌നി ഒഫ് മഹാരാജാസ് കോളേജ് സംഘടിപ്പിക്കുന്ന പൂർവ വിദ്യാർത്ഥി "സംഗമം 2025" നാളെ നടക്കും. വൈകിട്ട് മൂന്നിന് മലയാളം ഹാളിൽ വൈസ് പ്രിൻസിപ്പൽ ഡോ. ടി.വി. സുജ ഉദ്ഘാടനം ചെയ്യും. മുൻ പ്രിൻസിപ്പൽ ഡോ. മേരി മെറ്റിൽഡ അദ്ധ്യക്ഷത വഹിക്കും. മുൻകാല അദ്ധ്യാപകരെ ആദരിക്കും. ഈ വർഷത്തെ പ്രൊഫ. പി.എസ്. വേലായുധൻ സ്മാരക അവാർഡ് ലഭിച്ച ഡോ. ടി.എസ്. ജോയിക്കും സംസ്ഥാന സർക്കാരിന്റെ വനിതാരത്നം അവാർഡ് ലഭിച്ച എ. കൃഷ്ണകുമാരിക്കും മഹാരാജകീയ ആദരം നൽകും. തുടർന്ന് പി. ജയചന്ദ്രൻ സ്മരണാർത്ഥം പൂർവ വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന സംഗീത സന്ധ്യ.