വിദ്യാർത്ഥികൾക്ക് ബഹുമതി
Wednesday 30 April 2025 12:13 AM IST
കൊച്ചി: അമൃത ആശുപത്രിയിലെ ഹെപറ്റോളജി വിഭാഗത്തിലെ രണ്ട് പി.എച്ച്.ഡി ഗവേഷക വിദ്യാർത്ഥികൾ ആറാമത് നാഷണൽ ക്രിട്ടിക്കൽ കെയർ ആൻഡ് ഇൻഫെക്ഷൻസ് ഇൻ ലിവർ ഡിസീസസ് സമ്മേളനത്തിൽ സമ്മാനങ്ങൾ കരസ്ഥമാക്കി. കരൾരോഗങ്ങളിൽ തീവ്രപരിചരണവും അണുബാധയും വിഷയമാക്കി ഡൽഹിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ലിവർ ആൻഡ് ബിലിയറി സയൻസസ് സംഘടിപ്പിച്ച സമ്മേളനത്തിലാണ് ഗൗരിപ്രിയ നായരും ആരതി വേണുവും യഥാക്രമം ആദ്യത്തെയും മൂന്നാമത്തേയും സ്ഥാനങ്ങൾ സ്വന്തമാക്കിയത്. ഇവരുടെ ഗവേഷണ പ്രബന്ധങ്ങൾ ഡോ. അരുൺ കെ. വൽസന്റെ നേതൃത്വത്തിൽ അവതരിപ്പിച്ചു. ഡോ. സുധീന്ദ്രൻ എസ്, ഡോ. പ്രിയ നായർ, ഡോ. സുബൈർ മുഹമ്മദ്, ഡോ. രജത് എന്നിവരും മറ്റു മാർഗനിർദേശകരായി.