സിഫ്‌റ്റിന് പുരസ്‌കാരം
Wednesday 30 April 2025 1:14 AM IST
കൊച്ചി: കോസ്റ്റൽ സ്റ്റേറ്റ്‌സ് ഫിഷറീസ് മീറ്റിൽ മികച്ച ഫിഷറീസ് സ്റ്റാർട്ടപ്പായി കൊച്ചിയിലെ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫിഷറീസ് ടെക്‌നോളജിയിലെ (സിഫ്‌റ്റ് ) അഗ്രിബിസിനസ് ഇൻകുബേഷൻ സെന്ററിലെ സംരംഭമായ എപിക്യൂർ ഇന്നൊവേറ്റീവ് എൽ.എൽ.പിയെ തിരഞ്ഞെടുത്തു. 2022ൽ സ്ഥാപിതമായ ഭക്ഷ്യസംസ്‌കരണ കമ്പനിയാണ് ഷിയാസ് ഹൈദർ ഉടമയായ എപിക്യൂർ. ആഗോള വിപണിയിലും സമുദ്രവിഭവങ്ങൾ എപിക്യൂർ വിതരണം ചെയ്യുന്നുണ്ട്. രാജ്യത്തെ ആദ്യത്തെ വാക്വം സ്‌കിൻ പാക്കേജിംഗ് സാങ്കേതികവിദ്യ എപിക്യൂർ തയ്യാറാക്കിയതാണ്. കേരളം, തമിഴ്‌നാട്, കർണാടക, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലും പ്രവർത്തിക്കുന്നു. മുംബയിൽ നടന്ന ചടങ്ങിൽ കേന്ദ്ര ഫിഷറീസ് മന്ത്രി രാജീവ് രഞ്ജൻ സിംഗിൽ നിന്ന് ഷിയാസ് ഹൈദർ സ്റ്റാർട്ടപ്പ് സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി.