എ.ടി.എം ഇടപാടിന് നാളെ മുതൽ ചെലവേറും

Wednesday 30 April 2025 4:12 AM IST

കൊച്ചി: നാളെ മുതൽ സൗജന്യ എ.ടി.എം ഇടപാടുകളുടെ എണ്ണം കുറയ്ക്കാനും അധിക ഇടപാടുകളുടെ ഫീസ് വർദ്ധിപ്പിക്കാനും റിസർവ് ബാങ്ക് വാണിജ്യ ബാങ്കുകൾക്ക് അനുമതി നൽകി. മെട്രോ നഗരങ്ങളിൽ മൂന്നും മറ്റിടങ്ങളിൽ അഞ്ചും ഇടപാടുകൾ മാത്രമേ ഇനിമുതൽ സൗജന്യമായി ലഭിക്കുകയുള്ളെന്ന് ബാങ്കുകൾ വ്യക്തമാക്കി. ഇതിലധികം ഇടപാടുകൾക്ക് ഈടാക്കുന്ന ഫീസ് 21 രൂപയിൽ നിന്ന് 23 രൂപയായി ബാങ്കുകൾ വർദ്ധിപ്പിച്ചു. ഇതോടൊപ്പം നികുതിയും ഉപഭോക്താവ് നൽകണം. പണം പിൻവലിക്കൽ മുതൽ ബാലൻസ് അറിയുന്നതു വരെയുള്ള സേവനങ്ങളെ ഇടപാടായി കണക്കാക്കിയാകും ഫീസ് ഈടാക്കുന്നത്.