കോൺഗ്രസ് മാർച്ച് 6ന്
Wednesday 30 April 2025 1:14 AM IST
കൊച്ചി: മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കെ.പി.സി.സി ആഹ്വാന പ്രകാരം മേയ് ആറിന് കോൺഗ്രസ് ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ടറേറ്റ് മാർച്ച് നടത്താൻ ജില്ലാ നേതൃയോഗം തീരുമാനിച്ചു. യോഗം ബെന്നി ബെഹനാൻ എം.പി ഉദ്ഘാടനം ചെയ്തു. അഹമ്മദാബാദിൽ നടന്ന എ.ഐ.സി.സി സമ്മേളനത്തിൽ അവതരിപ്പിച്ച ന്യായ്‌പഥ് പ്രമേയത്തിന്റെ ആശയം നിയോജക മണ്ഡലം, മണ്ഡലം, വാർഡ് തലങ്ങളിൽ റിപ്പോർട്ട് ചെയ്യാനും തീരുമാനിച്ചു. ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അദ്ധ്യക്ഷത വഹിച്ചു. വി.ജെ. പൗലോസ്, വി.പി. സജീന്ദ്രൻ, എസ്.അശോകൻ, ദീപ്തി മേരി വർഗീസ്, അൻവർ സാദത്ത്, എൽദോസ് കുന്നപ്പള്ളി, അജയ് തറയിൽ,കെ.പി. ധനപാലൻ, ജയ്‌സൺ ജോസഫ്, കെ.ബി. മുഹമ്മദ് കുട്ടി തുടങ്ങിയവർ സംസാരിച്ചു.