ബ്യൂട്ടീഷ്യൻ ധർണ ആറിന്
Wednesday 30 April 2025 12:16 AM IST
കൊച്ചി: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഓൾ ഇന്ത്യ ബ്യൂട്ടീഷ്യൻ തൊഴിലാളി അസോസിയേഷൻ മേയ് ആറിന് രാവിലെ ആറു മുതൽ വൈകിട്ട് ആറുവരെ സെക്രട്ടേറിയറ്റിന് മുമ്പിൽ നിരാഹാരസമരം നടത്തും. അഖിലേന്ത്യാ ചെയർമാൻ സി.ടി. മുരളീധരൻ ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് കെ.ജി. ശിവൻ അദ്ധ്യക്ഷത വഹിക്കും. സ്ഥാപനങ്ങളിലെ മുറിച്ച മുടി തദ്ദേശസ്ഥാപനങ്ങൾ നീക്കുക, ലൈസൻസ് പുതുക്കി നൽകുക, ക്ഷേമനിധി പെൻഷൻ വർദ്ധിപ്പിക്കുക, ഇ.എസ്.ഐ ആനുകൂല്യം അനുവദിക്കുക, ഭൂമിയും വീടും അനുവദിക്കുക, പലിശരഹിത വായ്‌പയും വിദ്യാഭ്യാസ ആനുകൂല്യങ്ങളും അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് നിവേദനം സമർപ്പിക്കുമെന്ന് സെക്രട്ടറി കെ.ജി. ശിവൻ അറിയിച്ചു.