സംരംഭകർക്കായി ശില്പശാല
Wednesday 30 April 2025 12:15 AM IST
കൊച്ചി: ചെറുകിട സംരംഭകരുടെ വളർച്ച ലക്ഷ്യമിട്ട് സി.ഐ.ഐ. സെന്റർ ഒഫ് എക്‌സലൻസ് ഓൺ എംപ്ലോയ്‌മെന്റ് ആൻഡ് ലൈവ്‌ലിഹുഡ് സംഘടിപ്പിക്കുന്ന ശില്പശാല കൊച്ചിയിലെ ഹോട്ടൽ ക്ലാസിക്ഫോർട്ടിൽ ആരംഭിച്ചു. വി ഗാർഡ് ഇൻഡസ്ട്രീസിന്റെ സഹായത്തോടെയാണ് പരിശീലന പരിപാടി. സി.ഐ.ഐ. കൊച്ചി സോണൽ കൗൺസിൽ ചെയർമാൻ ബെർളി സി. നെല്ലുവേലിൽ, വി ഗാർഡ് ഇൻഡസ്ട്രീസ് ലിമിറ്റഡ് കോർപ്പറേറ്റ് മാനുഫാക്ചറിംഗ് സർവീസസ് വൈസ് പ്രസിഡന്റ് എ. ശ്രീകുമാർ, സി.ഐ.ഐ. ദക്ഷിണ മേഖല മുൻ ചെയർമാൻ നവാസ് മീരാൻ എന്നിവർ പങ്കെടുത്തു. സംരംഭകർക്ക് കേസ്‌സ്റ്റഡികൾ ഉൾക്കൊള്ളുന്നതാണ് ശില്പശാലയെന്ന് സി.ഐ.ഐ. കേരള ചെയർപേഴ്‌സൺ ശാലിനി വാര്യർ പറഞ്ഞു.