എസ്.എസ്.എൽ.സി പരീക്ഷാഫലം മേയ് 9ന്

Wednesday 30 April 2025 4:18 AM IST

തിരുവനന്തപുരം: എസ്.എസ്.എൽ.സി പരീക്ഷാഫലം മേയ് ഒൻപതിന് പ്രസിദ്ധീകരിക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. മൂല്യനിർണയം കഴിഞ്ഞ് മാർക്ക് എൻട്രി നടപടികൾ പൂർത്തീകരിച്ചു. 4,27,021 വിദ്യാർത്ഥികളാണ് റഗുലർ വിഭാഗത്തിൽ പരീക്ഷയെഴുതിയത്. എട്ടാം ക്ലാസിൽ സബ്ജക്ട് മിനിമം നടപ്പാക്കുന്നതിന്റെ ഭാഗമായി 25ന് ആരംഭിച്ച പുനഃപരീക്ഷ ഇന്ന് അവസാനിക്കും. പരീക്ഷാഫലം മേയ് രണ്ടിന് പ്രസിദ്ധീകരിക്കും. മിനിമം മാർക്ക് നടപ്പാക്കുന്നതിന്റെ ഭാഗമായി അടുത്ത വർഷം മുതൽ മൂല്യനിർണയം കൂടുതൽ കർശനമാക്കുമെന്നും മന്ത്രി പറഞ്ഞു.