തീരദേശ മേഖലയുടെ മുഖം മാറുന്നു യാഥാർത്ഥ്യമായത് 780 കോടിയുടെ വികസനം 

Wednesday 30 April 2025 12:22 AM IST
വികസന പ്രവൃത്തികൾ പുരോഗമിക്കുന്ന കൊയിലാണ്ടി മത്സ്യബന്ധന തുറമുഖം

കോ​ഴി​ക്കോ​ട്:​ ​ടൂ​റി​സം​ ​വി​ക​സ​ന​വും​ ​മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ ​ജീ​വി​ത​നി​ല​വാ​ര​വു​മു​യ​ർ​ത്തി​ ​കോ​ഴി​ക്കോ​ട​ൻ​ ​തീ​ര​ദേ​ശ​മേ​ഖ​ല​യി​ൽ​ ​വ​ലി​യ​ ​മു​ന്നേ​റ്റം.​ ​ഒ​മ്പ​ത് ​വ​ർ​ഷ​ത്തി​നി​ടെ​ ​ഹാ​ർ​ബ​ർ​ ​എ​ൻജി​നീ​യ​റിം​ഗ് ​വ​കു​പ്പ് ​മു​ഖേ​ന​ 780​ ​കോ​ടി​യി​ല​ധി​കം​ ​രൂ​പ​യു​ടെ​ ​പ്ര​വൃ​ത്തി​ക​ളാ​ണ് ​യാ​ഥാ​ർ​ഥ്യ​മാ​യ​ത്.​ ​മ​ത്സ്യ​ബ​ന്ധ​ന​ ​തു​റ​മു​ഖം,​ ​ഹാ​ർ​ബ​ർ​ ​ന​വീ​ക​ര​ണം,​ ​ഡ്രെ​ഡ്ജി​ങ്,​ ​പു​ലി​മു​ട്ട്,​ ​ദു​ര​ന്ത​നി​വാ​ര​ണ​ ​ഷെ​ൽ​ട്ട​ർ,​ ​ബെ​ർ​ത്തിം​ഗ് ​ജ​ട്ടി​ ​നി​ർ​മാ​ണ​ങ്ങ​ൾ,​ ​തീ​ര​ദേ​ശ​ ​സൗ​ന്ദ​ര്യ​വ​ത്ക​ര​ണം,​ ​ഹാ​ച്ച​റി​ ​യൂ​ണി​റ്റ്,​ ​ഫി​ഷ് ​ലാ​ൻ​ഡിം​ഗ് ​സെ​ന്റ​ർ,​ ​തീ​ര​ദേ​ശ​ ​റോ​ഡു​ക​ൾ​ ​തു​ട​ങ്ങി​യ​വ​യു​ൾ​പ്പ​ടെ​ ​വി​വി​ധ​ ​വി​ക​സ​ന​ ​പ​ദ്ധ​തി​ക​ൾ​ക്കാ​ണ് ​തു​ക​ ​വി​നി​യോ​ഗി​ച്ച​ത്.​ ​സം​സ്ഥാ​ന​ ​സ​ർ​ക്കാ​റി​ന് ​പു​റ​മെ​ ​കേ​ന്ദ്ര​സ​ർ​ക്കാ​റി​ന്റെ​യും​ ​ന​ബാ​ർ​ഡ് ​ഉ​ൾ​പ്പ​ടെ​യു​ള്ള​ ​ഏ​ജ​ൻ​സി​ക​ളു​ടെ​യും​ ​ഫ​ണ്ടും​ ​വി​വി​ധ​ ​വി​ക​സ​ന​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ​ല​ഭ്യ​മാ​ക്കി.​ ​വ​ട​ക​ര​ ​ചോ​മ്പാ​ൽ​ ​ഹാ​ർ​ബ​ർ​ ​മു​ത​ൽ​ ​ബേ​പ്പൂ​ർ​ ​ഹാ​ർ​ബ​ർ​ ​വ​രെ​യു​ള്ള​ ​തീ​ര​ദേ​ശ​ ​മേ​ഖ​ല​യി​ലാ​ണ് ​വി​ക​സ​ന​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ ​ന​ട​പ്പാ​ക്കി​യ​ത്.​ ​കൊ​യി​ലാ​ണ്ടി​ ​മ​ത്സ്യ​ബ​ന്ധ​ന​ ​തു​റ​മു​ഖം,​ ​കൊ​യി​ലാ​ണ്ടി​ ​ഫി​ഷിം​ഗ് ​ഹാ​ർ​ബ​ർ​ ​ന​വീ​ക​ര​ണം,​ ​പു​തി​യാ​പ്പ​ ​ഫി​ഷിം​ഗ് ​ഹാ​ർ​ബ​ർ​ ​ന​വീ​ക​ര​ണം,​ ​വെ​ള്ള​യി​ൽ​ ​മ​ത്സ്യ​ബ​ന്ധ​ന​ ​തു​റ​മു​ഖം,​ ​ക​ല്ലാ​നോ​ട് ​ഹാ​ച്ച​റി​ ​ര​ണ്ടാം​ഘ​ട്ട​ ​വി​ക​സ​നം,​ ​ചോ​മ്പാ​ൽ​ ​മ​ത്സ്യ​ബ​ന്ധ​ന​ ​തു​റ​മു​ഖം,​ ​മു​ഖ​ദാ​ർ​ ​ഫി​ഷ് ​ലാ​ൻ​ഡി​ങ് ​സെ​ന്റ​ർ,​ ​ബേ​പ്പൂ​ർ,​ ​കൊ​യി​ലാ​ണ്ടി​ ​ഡ്രെ​ഡ്ജി​ങ്,​ 697​ ​തീ​ര​ദേ​ശ​ ​റോ​ഡു​ക​ൾ,​ ​സൗ​ത്ത് ​ബീ​ച്ച് ​ന​വീ​ക​ര​ണം​ ​​ ​ഫ​ണ്ട് ​ചെ​ല​വി​ട്ടു.​ ​ഹാ​ർ​ബ​ർ​ ​എ​ഞ്ചി​നീ​യ​റിം​ഗ് ​വ​കു​പ്പി​ന് ​പു​റ​മെ​ ​ഫി​ഷ​റീ​സ് ​വ​കു​പ്പും​ ​തീ​ര​ദേ​ശ​ ​മേ​ഖ​ല​യി​ൽ​ ​കോ​ടി​ക​ളു​ടെ​ ​വി​ക​സ​ന​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ ​ന​ട​പ്പാ​ക്കി​യി​ട്ടു​ണ്ട്.​ ​പ്ര​ദേ​ശ​ങ്ങ​ളി​ലെ​ ​ടൂ​റി​സം​ മു​ന്നി​ൽ​ ​ക​ണ്ടു​ള്ള​ ​പ്രോ​ജ​ക്ടു​ക​ളാ​ണ് ​ന​ട​പ്പി​ലാ​ക്കു​ന്ന​തെ​ന്ന് ​അ​ധി​കൃ​ത​ർ.