പ്രതിഷ്ഠാ മഹോത്സവം സമാപിച്ചു
Wednesday 30 April 2025 12:32 AM IST
മേപ്പയ്യൂർ: അയ്യപ്പക്ഷേത്ര പ്രതിഷ്ഠാ മഹോത്സവം സമാപിച്ചു. കീഴ്പയൂർ വെസ്റ്റ് ജുമാ മസ്ജിദ് മഹല്ല് കമ്മറ്റിയുടെ നേതൃത്വത്തിൽ മധുര പലഹാരങ്ങളും പാനിയങ്ങളും നൽകിയാണ് ഘോഷയാത്രയെ സ്വീകരിച്ചത്. കീഴ്പയൂർ ജുമാമസ്ജിദ് ഭാരവാഹികളും അയ്യപ്പക്ഷേത്ര ഭാരവാഹികളും ഘോഷയാത്രയുടെ സ്വീകരണത്തിന് നേതൃത്വം നൽകി. കീഴ്പയൂർ കുനിയിൽ പരദേവതാ ക്ഷേത്രത്തിൽ നിന്നും ആരംഭിച്ച പ്രതിഷ്ഠാദിന ഘോഷയാത്രയ്ക്ക് നരിക്കുനി ഭജനമഠo, നെല്ലോടൽ ചാൽ ഭഗവതി ക്ഷേത്രം, എന്നിവിടങ്ങളിൽ സ്വീകരണങ്ങൾ നൽകി. ഗണപതി ഹോമം ,ഉഷപൂജ, നവകം, പഞ്ചഗവ്യം ,ഉച്ചപൂജ, പ്രസാദ ഊട്ട്, ദീപാരാധന ,ക്ഷേത്ര വനിതാ കമ്മറ്റി നടത്തിയ മെഗാ കൈകൊട്ടിക്കളി, തേങ്ങയേറ് നടന്നു. വെടിക്കെട്ടോടെ ഉത്സവം സമാപിച്ചു,