വീൽ ചെയറുകൾ നൽകി
Wednesday 30 April 2025 12:33 AM IST
കോഴിക്കോട്: ഹിമത്തൂൽ ഇസ്ലാം സ്ക്കൂളിലെ പൂർവവിദ്യാർത്ഥി കൂട്ടായ്മ കോഴിക്കോട് ബീച്ച് ആശുപത്രിയിലെ രോഗികൾക്കായി വീൽ ചെയറുകൾ വിതരണം ചെയ്തു. സിവിൽ ജഡ്ജ് ടി ആൻസി ചടങ്ങ് ഉദ്ഘാടനം ചെയ്തു. ലോക കേരള സഭാംഗം പി.കെ കബീർ സലാല മുഖ്യാതിഥിയായിരുന്നു. സി.കെ ജീവൻ ലാൽ, പി അനിൽ, സാജു സജീഷ് നായർ (ഡി.എൽ.എസ്.എ) പി.എൽ.വി മാരായ ചന്ദ്രൻ ഇയ്യാട്, പ്രേമൻ പറന്നാട്ടിൽ, പി.കെ എം അസീസ്, പി.എം നിഹാദ്, അൻവർ സാദത്ത്, എൻ.എം ബഷീർ, നിസാർ വാടിയിൽ, ഷാഹുൽ ഹമീദ്, സുനീർ, അഷറഫ്, റിയാസ്, ഹനീഫ , മുസ്തഫ എന്നിവർ പ്രസംഗിച്ചു.