എസ്.സി.ഇ.ആർ.ടിയോട് റിപ്പോർട്ട് തേടും

Wednesday 30 April 2025 12:39 AM IST

തിരുവനന്തപുരം:ഒന്നാംക്ളാസിലെ കുട്ടികൾക്ക് പരീക്ഷ ഒഴിവാക്കുന്നത് സംബന്ധിച്ച വിഷയം പഠിച്ച് റിപ്പോർട്ട് നൽകാൻ എസ്.സി.ഇ.ആർ.ടിയെ ചുമതലപ്പെടുത്തിയതായി മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു.ഒന്നാംക്ളാസിലെ കുട്ടികൾക്ക് പരീക്ഷ നടത്തുന്നത് അവരിൽ സമ്മർദ്ദം ഉണ്ടാക്കുന്നതായി മുഖ്യമന്ത്രി നിർദ്ദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം. ഈ നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിൽ ലോകത്ത് പല സ്ഥലത്തും കുട്ടികൾക്ക് ഒന്നാംക്ളാസിൽ പരീക്ഷ നടത്താത്ത സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ നിർദ്ദേശമെന്നും മന്ത്രി വ്യക്തമാക്കി.

വ്യാ​ജ​ ​സൈ​റ്റി​നെ​തി​രെ പ​രാ​തി​ ​ന​ൽ​കും: മ​ന്ത്രി​ ​ശി​വ​ൻ​കു​ട്ടി

തി​രു​വ​ന​ന്ത​പു​രം​:​ ​എ​ൽ.​എ​സ്.​എ​സ്,​ ​യു.​എ​സ്.​എ​സ് ​ഫ​ലം​ ​പ്ര​സി​ദ്ധീ​ക​രി​ച്ചെ​ന്ന​ ​അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​യ​ ​വാ​ർ​ത്ത​ ​ന​ൽ​കി​യ​ ​വ്യാ​ജ​സൈ​റ്റി​നെ​തി​രെ​ ​പ​രാ​തി​ ​ന​ൽ​കു​മെ​ന്ന് ​മ​ന്ത്രി​ ​വി.​ശി​വ​ൻ​കു​ട്ടി.​ ​ഉ​ത്ത​ർ​പ്ര​ദേ​ശ് ​ആ​സ്ഥാ​ന​മാ​യ​ ​കേ​ര​ളം​ ​ബോ​ർ​ഡ് ​ഒ​ഫ് ​പ​ബ്ളി​ക് ​എ​ക്‌​സാ​മി​നേ​ഷ​ൻ​സെ​ന്ന​ ​വ്യാ​ജ​ ​വെ​ബ് ​സൈ​റ്രാ​ണ് ​വാ​ർ​ത്ത​ ​ന​ൽ​കി​യ​ത്.​ ​b​p​e​k​e​r​a​l​a​ ​പേ​രി​ൽ​ ​പ്ര​വ​ർ​ത്തി​ക്കു​ന്ന​ ​ഈ​ ​സൈ​റ്റ് ​പ​രീ​ക്ഷാ​ഭ​വ​നു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​വി​വ​ര​ങ്ങ​ളും​ ​പു​റ​ത്തു​വി​ടു​ന്നു​ണ്ട്.​ ​റി​സ​ൾ​ട്ട് 27​ന് ​പ്ര​സി​ദ്ധീ​ക​രി​ച്ച​താ​യാ​ണ് ​വാ​ർ​ത്ത​ ​പു​റ​ത്തു​വി​ട്ട​ത്.​ ​പ​രീ​ക്ഷാ​ഫ​ലം​ ​പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടി​ല്ല,​ ​ഉ​ട​ൻ​ ​പ്ര​സി​ദ്ധീ​ക​രി​ക്കു​മെ​ന്നും​ ​മ​ന്ത്രി​ ​അ​റി​യി​ച്ചു.​ ​പി.​എം.​ശ്രീ​ ​പ്ര​തി​സ​ന്ധി​ ​സം​ബ​ന്ധി​ച്ച് ​മേ​യ് ​ര​ണ്ടി​ന് ​ഡ​ൽ​ഹി​യി​ൽ​ ​കേ​ന്ദ്ര​ ​വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി​ ​ധ​ർ​മ്മേ​ന്ദ്ര​പ്ര​ധാ​നു​മാ​യി​ ​ച​ർ​ച്ച​ ​ന​ട​ത്തു​മെ​ന്നും​ ​മ​ന്ത്രി​ ​അ​റി​യി​ച്ചു. ഹ​യ​ർ​ ​സെ​ക്ക​ന്റ​റി​ ​അ​ദ്ധ്യാ​പ​ക​രു​ടെ​ ​സ്ഥ​ലം​മാ​റ്രം​ ​സം​ബ​ന്ധി​ച്ച​ ​പ​രാ​തി​ക​ൾ​ ​പ​രി​ഹ​രി​ക്കാ​ൻ​ ​പൊ​തു​വി​ദ്യാ​ഭ്യാ​സ​ ​വ​കു​പ്പ് ​അ​ഡീ​ഷ​ണ​ൽ​ ​സെ​ക്ര​ട്ട​റി,​ഹ​യ​ർ​ ​സെ​ക്ക​ൻ​ഡ​റി​ ​സീ​നി​യ​ർ​ ​അ​ഡ്മി​നി​സ്‌​ട്രേ​റ്റീ​വ് ​ഓ​ഫീ​സ​ർ,​കൈ​റ്റ് ​സി.​ഇ.​ഒ​ ​എ​ന്നി​വ​രം​ഗ​ങ്ങ​ളാ​യ​ ​ക​മ്മി​റ്റി​ ​രൂ​പീ​ക​രി​ക്കും.

സം​സ്‌​കൃ​ത​ ​സ​ർ​വ​ക​ലാ​ശാ​ല: ഡി​പ്ലോ​മ,​ ​പി.​ജി.​ഡി​പ്ലോ​മ​ ​പ​രീ​ക്ഷാ​ഫ​ല​ങ്ങ​ൾ​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു

കൊ​ച്ചി​:​ ​ശ്രീ​ശ​ങ്ക​രാ​ചാ​ര്യ​ ​സം​സ്‌​കൃ​ത​ ​സ​ർ​വ​ക​ലാ​ശാ​ല​ ​ഏ​പ്രി​ലി​ൽ​ ​ന​ട​ത്തി​യ​ ​ര​ണ്ടാം​ ​സെ​മ​സ്റ്റ​ർ​ ​ഡി​പ്ലോ​മ,​ ​പി.​ജി.​ ​ഡി​പ്ലോ​മ​ ​പ്രോ​ഗ്രാ​മു​ക​ളു​ടെ​ ​പ​രീ​ക്ഷാ​ഫ​ലം​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.​ ​കൂ​ടു​ത​ൽ​ ​വി​വ​ര​ങ്ങ​ൾ​ക്ക് ​w​w​w.​s​s​u​s.​a​c.​i​n​ ​എ​ന്ന​ ​വെ​ബ് ​സൈ​റ്റ് ​സ​ന്ദ​ർ​ശി​ക്കു​ക.