കേരള സർവകലാശാല
പരീക്ഷ വിജ്ഞാപനം
ജൂണിൽ നടത്തുന്ന ഇന്റഗ്റേറ്റഡ് ഡിപ്ലോമ ഇൻ റഷ്യൻ പരീക്ഷ വിജ്ഞാപനം പ്രസിദ്ധീകരിച്ചു.
ആറാം സെമസ്റ്റർ കരിയർ റിലേറ്റഡ് സി.ബി.സി.എസ്.എസ്. ബിഎസ്‌സി ഇലക്ട്രോണിക്സ് പരീക്ഷയുടെ പ്രാക്ടിക്കൽ മേയ് 6 മുതൽ 9 വരെ അതത് കോളേജുകളിൽ വച്ച് നടത്തും.
ആറാം സെമസ്റ്റർ കരിയർ റിലേറ്റഡ് സി.ബി.സി.എസ്.എസ്. ബിസിഎ പരീക്ഷയുടെ പ്രാക്ടിക്കൽ മേയ് 5, 6 തീയതികളിൽ അതത് പരീക്ഷാ കേന്ദ്രങ്ങളിൽ വച്ച് നടത്തും.
വിവിധ പഠനവകുപ്പുകളിൽ നാലു വർഷ ബിരുദ കോഴ്സുകളിൽ പ്രവേശനത്തിനുളള ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു. യോഗ്യത: പ്ലസ്ടു/ഹയർ സെക്കണ്ടറി തത്തുല്യം. പ്രവേശന പരീക്ഷയുടെ മാർക്ക് അടിസ്ഥാനത്തിലാണ് അഡ്മിഷൻ. വെബ്സൈറ്റ്- https://admissions.keralauniversity.ac.in. വിവരങ്ങൾക്ക്: 0471–2308328, 9188524612.
എം.ജി സർവകലാശാല
പരീക്ഷയ്ക്ക് അപേക്ഷിക്കാം നാലാം സെമസ്റ്റർ എം.എ, എം.എസ്.സി, എം.കോം, എം.എസ്.ഡബ്ല്യൂ, എം.എ.ജെ.എം.സി, എം.ടി.ടി.എം, എം.എച്ച്.എം (സി.എസ്.എസ് 2023 അഡ്മിഷൻ റഗുലർ, 2019 മുതൽ 2022 വരെ അഡ്മിഷനുകൾ റീഅപ്പിയറൻസ്) നാലാം സെമസ്റ്റർ എം.എൽ.ഐ.എസ്.സി (2023 അഡ്മിഷൻ റഗുലർ, 2020 മുതൽ 2022 വരെ അഡ്മിഷനുകൾ റീഅപ്പിയറൻസ്) പരീക്ഷകൾക്ക് മേയ് 12 വരെ അപേക്ഷിക്കാം.
പ്രാക്ടിക്കൽ ആറാം സെമസ്റ്റർ ബി.വോക്ക് ബാങ്കിംഗ് ആൻഡ് ഫിനാൻഷ്യൽ സർവീസസ്, അക്കൗണ്ടിംഗ് ആൻഡ് ടാക്സേഷൻ (2022 അഡ്മിഷൻ റഗുലർ, 2018 മുതൽ 2021 വരെ അഡ്മിഷനുകൾ റീ അപ്പിയറൻസ് പുതിയ സ്കീം ഫെബ്രുവരി 2025) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ മേയ് ഏഴിന് നടക്കും.