പി.എസ്.സി
അഭിമുഖം
തിരുവനന്തപുരം:പൊലീസ് വകുപ്പിൽ സബ് ഇൻസ്‌പെക്ടർ ഓഫ് പൊലീസ് (ട്രെയിനി) (കാറ്റഗറി നമ്പർ 572/2023, 573/2023, 574/2023), ആംഡ് പൊലീസ് സബ് ഇൻസ്‌പെക്ടർ (ട്രെയിനി) (കാറ്റഗറി നമ്പർ 575/2023, 576/2023) തസ്തികകളിലേക്ക് മെയ് 7, 8, 9 തീയതികളിൽ പി.എസ്.സി. ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും. പത്തനംതിട്ട ജില്ലയിൽ ആരോഗ്യ വകുപ്പിൽ ഫാർമസിസ്റ്റ് ഗ്രേഡ് 2 (കാറ്റഗറി നമ്പർ 304/2023) തസ്തികയിലേക്ക് മെയ് 7, 8, 9 തീയതികളിൽ പി.എസ്.സി. പത്തനംതിട്ട ജില്ലാ ഓഫീസിൽ വച്ചും മെയ് 7 ന് പി.എസ്.സി. ആലപ്പുഴ ജില്ലാ ഓഫീസിൽ വച്ചും രാവിലെ 9.30 നും ഉച്ചയ്ക്ക് 12നും അഭിമുഖം നടത്തും.
സർട്ടിഫിക്കറ്റ് പരിശോധന
സ്റ്റേറ്റ് സെൻട്രൽ ലൈബ്രറിയിൽ ലൈബ്രേറിയൻ ഗ്രേഡ് 4 (തസ്തികമാറ്റം മുഖേന) (കാറ്റഗറി നമ്പർ 413/2023) തസ്തികയിലേക്ക് ഇന്ന് പി.എസ്.സി. ആസ്ഥാന ഓഫീസിൽ സർട്ടിഫിക്കറ്റ് പരിശോധന നടത്തും.
ഡ്രഗ്സ് കൺട്രോൾ വകുപ്പിൽ അനലിസ്റ്റ് ഗ്രേഡ് 3 (കാറ്റഗറി നമ്പർ 26/2024) തസ്തികയുടെ ചുരുക്കപട്ടികയിലുൾപ്പെട്ടവരിൽ സർട്ടിഫിക്കറ്റ് പരിശോധന പൂർത്തിയാക്കാത്തവർക്ക് മെയ് 2 ന് രാവിലെ 10.30 ന് പി.എസ്.സി. ആസ്ഥാന ഓഫീസിൽ സർട്ടിഫിക്കറ്റ് പരിശോധന നടത്തും.
സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ട്രേഡ് ഇൻസ്ട്രക്ടർ ഗ്രേഡ് 2 പ്രിന്റിങ് ടെക്‌നോളജി (കാറ്റഗറി നമ്പർ 246/2023) തസ്തികയിലേക്ക് മേയ് 2 ന് പി.എസ്.സി. ആസ്ഥാന ഓഫീസിൽ സർട്ടിഫിക്കറ്റ് പരിശോധന നടത്തും.
വ്യാവസായിക പരിശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ (ഹോർട്ടികൾച്ചർ) (കാറ്റഗറി നമ്പർ 641/2023) തസ്തികയുടെ ചുരുക്കപട്ടികയിലുൾപ്പെട്ടവരിൽ സർട്ടിഫിക്കറ്റ് പരിശോധന പൂർത്തിയാക്കാത്തവർക്ക് മേയ് 2 പി.എസ്.സി. ആസ്ഥാന ഓഫീസിൽ സർട്ടിഫിക്കറ്റ് പരിശോധന നടത്തും.
വകുപ്പുതല പരീക്ഷാ വിജ്ഞാപനം
ഫസ്റ്റ് ഗ്രേഡ് ഡ്രാഫ്ട്സ്മാൻ/ഹെഡ് ഡ്രാഫ്ട്സ്മാൻ സ്‌പെഷ്യൽ ടെസ്റ്റ് - ഏപ്രിൽ 2025 വകുപ്പുതല പരീക്ഷയ്ക്ക് വിജ്ഞാപനം പ്രസിദ്ധീകരിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 4 .