ഉത്സവത്തിനിടെ മണികണ്ഠന് മദപ്പാട്
Wednesday 30 April 2025 2:49 AM IST
ഓയൂർ: മേജർ വെളുനല്ലൂർ ശ്രീരാമസ്വാമി ക്ഷേത്രത്തിലെ മണികണ്ഠൻ ആനയ്ക്ക് മദപ്പാട്. ഉത്സവം നടക്കുന്ന കാലത്ത് അപൂർവമായിട്ടാണ് മദപ്പാടിലാവുന്നത്. ദേവസ്വം ബോർഡിന്റെ മറ്റൊരു ക്ഷേത്രത്തിലെ ആനയെ കൊണ്ടുവന്നാണ് എഴുന്നള്ളത്തും മറ്റ് ചടങ്ങുകളും നടത്തുന്നത്.
ഈ വർഷമുൾപ്പെടെ എട്ടു വർഷമായി ശബരിമല ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ ഉത്സവത്തിന് തിടുമ്പേറ്റുന്നത് മണികണ്ഠനാണ്. ആനയ്ക്ക് 50 വയസ് തികഞ്ഞപ്പോൾ ക്ഷേത്രത്തിൽ ജന്മദിനാഘോഷം വിപുലമായി നടത്തിയിരുന്നു. ക്ഷേത്ര ഉപദേശക സമിതി സെക്രട്ടറി. വി. ഹരികുമാറിന്റെ നേതൃത്വത്തിൽ നടന്ന ആഘോഷത്തിൽ നൂറുകണക്കിന് ഭക്തർ പങ്കെടുത്തു. ക്ഷേത്രത്തിലെ മേട മഹോത്സവത്തിന് എത്തുന്നവർ ആനയുടെ സമീപത്തേക്ക് പോവരുതെന്ന് അധികൃതർ അറിയിച്ചു.