മോട്ടോർ തൊഴിലാളി ധർണ

Wednesday 30 April 2025 12:23 AM IST

കൊല്ലം: പെട്രോൾ, ഡീസൽ, സി.എൻ.ജി വില വർദ്ധനവിൽ പ്രതിഷേധിച്ച് ആട്ടോ- ടാക്സി ആൻഡ് ലൈറ്റ് മോട്ടോർ വർക്കേഴ്സ് ഫെഡറേഷൻ സി.ഐ.ടി.യു കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചിന്നക്കട ഹെഡ് പോസ്റ്റ് ഓഫിസിലേക്ക് മാർച്ചും ധർണയും നടത്തി. ഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് എക്സ്.ഏണസ്റ്റ് ഉദ്ഘാടനം ചെയ്തു. ഫെഡറേഷൻ ജില്ലാ പ്രസിഡന്റ് സേതു മാധവൻ അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി ജി.ലാലുമണി, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ബി.സി.പിള്ള, പത്മനാഭൻ, എം.വി.പ്രസാദ്, ദിലീപ്, ജില്ലാ ഭാരവാഹികളായ അശോകൻ, ഓമനക്കുട്ടൻ, പി.ഡി.ജോസ് എന്നിവർ സംസാരിച്ചു. റസ്റ്റ് ഹൗസിന് മുന്നിൽ നിന്ന് ആരംഭിച്ച മാർച്ചിന് ധർമ്മദാസ്, നാസർ, ടി.പുഷ്പൻ, വി.എൽ.ബിജു, കൊച്ചുണ്ണി, ഡി.എസ്.വിനോദ്, അൻസർ, നിഷാദ് എന്നിവർ നേതൃത്വം നൽകി.