ഭീകര വിരുദ്ധ മാർച്ചും പ്രതിജ്ഞയും

Wednesday 30 April 2025 12:48 AM IST
പഹൽഗാമിൽ കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലി അർപ്പിച്ച് കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ മാർച്ചിൽ പ്രതിജ്ഞയെടുക്കുന്നു

കൊല്ലം: പഹൽഗാമിൽ കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലി അർപ്പിച്ച് കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭീകരവിരുദ്ധ മാർച്ചും പ്രതിജ്ഞയും നടത്തി. റസ്റ്റ് ഹൗസിന് മുന്നിൽ നിന്നാരംഭിച്ച പ്രകടനം ചിന്നക്കട യിൽ സമാപിച്ചു. മെഴുകുതി കത്തിച്ച് ആദരാഞ്ജലി അർപ്പിക്കുകയും ഭീകരവിരുദ്ധ പ്രതിജ്ഞയെടുക്കുകയും ചെയ്തു. കെ.പി.എസ്.ടി.എ സംസ്ഥാന സെക്രട്ടറി പി.എസ്.മനോജ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പരവൂർ സജീബ് അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി എസ്.ശ്രീഹരി, സി. സാജൻ, ബിനോയ് കൽപകം, ബിജുമോൻ, എം.ബി.ശ്രീകുമാർ, ടി.നിതീഷ്, വരുൺലാൽ, അജയകുമാർ, ഒ.ജയകൃഷ്ണൻ, എം.എസ്വിനോദ്, ജിഷ, സി.ഐ.ഷിജു, നീതു, ഉണ്ണി ഇലവിനാൽ, ബിജു തങ്കച്ചൻ, ധനഞ്ജയൻ എന്നിവർ സംസാരിച്ചു.