'പുലിപ്പല്ലുള്ള മാല ഉപയോഗിക്കുന്നു', സുരേഷ് ഗോപിയ്‌ക്കെതിരെ കോൺഗ്രസ് നേതാവിന്റെ പരാതി
Wednesday 30 April 2025 12:51 AM IST
തൃശൂർ: കേന്ദ്രമന്ത്രി സുരേഷ് ഗോപി പുലിപ്പല്ലുള്ള മാല ഉപയോഗിക്കുന്നെന്ന് പൊലീസ് മേധാവിക്ക് പരാതി നൽകി കോൺഗ്രസ് നേതാവ്. ഐ.എൻ.ടി.യു.സി യുവജന വിഭാഗം സംസ്ഥാന ജനറൽ സെക്രട്ടറിയും യൂത്ത് കോൺഗ്രസ് മുൻ ദേശീയ വക്താവുമായ എ.എ.മുഹമ്മദ് ഹാഷിമാണ് പരാതിക്കാരൻ.
അതേസമയം ലഹരിക്കേസിൽ അറസ്റ്റിലായ റാപ്പർ വേടൻ എന്ന ഹിരൺദാസ് മുരളി വെള്ളിയിൽ ലോക്കറ്റ് പണിയാൻ കൊണ്ടുവന്നത് പുലിപ്പല്ലാണെന്ന് അറിയില്ലായിരുന്നെന്ന് ജുവലറി ഉടമ സന്തോഷ്‌കുമാർ. വിയ്യൂരിലെ ജുവലറിയിലാണ് ലോക്കറ്റ് നിർമ്മിച്ചത്. വെള്ളി പൊതിയാൻ കൊണ്ടുവന്നത് വേടനല്ല. എട്ടു മാസങ്ങൾക്ക് മുമ്പാണ് ലോക്കറ്റ് നിർമ്മിച്ച് നൽകിയത്. ലോക്കറ്റ് വാങ്ങാനായി വേടനും ജുവലറിയിലെത്തിയിരുന്നു